Book Name in English : Gargabhagavatham
കേരളീയര്‍ക്ക് അത്ര പരിചിതമല്ലാത്ത കൃഷ്ണപുരാണ ഗ്രന്ഥമാണ് ഗര്‍ഗ്ഗസംഹിത. വ്യാസന്‍ രചിച്ച ശ്രീമദ്ഭാഗവതത്തില്‍ പ്രതിപാദിച്ചു കാണാത്ത രാധാകൃഷ്ണപ്രേമം പ്രമേയമാവുന്നു എന്നതാണ് ഗര്‍ഗ്ഗമുനിയാല്‍ വിരചിതമായ ഗര്‍ഗ്ഗഭാഗവതത്തിന്റെ സവിശേഷത. ആയുര്‍വ്വേദ ചികിത്സകനും പണ്ഡിതകവിയും ഭക്തനുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയാണ് ഗര്‍ഗ്ഗസംഹിത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ഭാഗവതപ്രിയന്മാര്‍ക്കു ലഭിച്ച ഒരു അപൂര്‍വ്വനിധിയാണ് 12,000 ശ്ലോകങ്ങള്‍ ഉള്ള ഗര്‍ഗ്ഗസംഹിത എന്ന ഈ ശ്രീകൃഷ്ണരസായനം. മലയാള ഭാഷയ്ക്കും ശ്രീകൃഷ്ണഭക്തിസാഹിത്യത്തിനും ഇതൊരു നേട്ടമാണ്.
- കെ.പി. നാരായണപ്പിഷാരടി
ശ്രീമദ്ഭാഗവതത്തിലോ വിഷ്ണുപുരാണത്തിലോ കാണാത്ത അസംഖ്യം ഭഗവദ്കഥകള്‍ ഗര്‍ഗ്ഗഭാഗവതത്തില്‍ മാത്രമാണുള്ളത്. അതിനെ മലയാളത്തിലേക്ക് വൃത്താനുവൃത്തമായി ഹൃദ്യവും സരളവുമായ
ശൈലിയില്‍ പരിഭാഷപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ഭിഷഗ്വരന്‍ കൂടിയായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി. - എം.എന്‍. നാരായണന്‍ നമ്പൂതിരിWrite a review on this book!. Write Your Review about ഗര്‍ഗ്ഗഭാഗവതം Other InformationThis book has been viewed by users 3296 times