Book Name in English : Gandhijiyude Jeevitha Katha
ഗാന്ധിജിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം. വ്യക്തിയും പ്രത്യയശാസ്ത്രവും പ്രയോഗവും ഒന്നായിത്തീരുകയാണിവിടെ. ദക്ഷിണാഫ്രിക്കയിലെ യുവ അഭിഭാഷകനിൽനിന്നും രാഷ്ട്രപിതാവിലേക്കുള്ള സംഭവബഹുലമായ ജീവിതയാത്ര ഉജ്ജ്വലമായ ജീവിത മുഹൂർത്തങ്ങളുടെ സാകല്യമാണ്. ഇന്ത്യൻ ജനതയെ പഠിച്ച ശേഷമാണ് സഹനസമരത്തിന്റെ പാത അദ്ദേഹം സ്വീകരിച്ചത്. നിറതോക്കുകൾക്കു മുന്നിലെ വിരിമാറുകൾ സാമ്രാജ്യത്വത്തെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്. ഗാന്ധി അഹിംസയിലൂന്നിയെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യസമരം ചോരക്കറ പുരണ്ടതാണ്. ചോരയിൽ പിടഞ്ഞാണ് ആ മഹാമനുഷ്യൻ മറഞ്ഞതും. അഹിംസയുടെയും ഹിംസയുടെയും ദ്വന്ദ്വാത്മകത ഗാന്ധിയുടെ ജീവിതത്തിൽ ഉടനീളം ചോദ്യചിഹ്നങ്ങളുണ്ടായിട്ടുണ്ട്. സഹനത്തിന്റെ പാതയിൽ ഗോപുരം പോലെ ഗാന്ധിജിയുടെ ജീവിതം ഉയർന്നു നിൽക്കുന്നു. ഗാന്ധിജിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീഴ്‌ത്തുന്ന ഗ്രന്ഥം.
Write a review on this book!. Write Your Review about ഗാന്ധിജിയുടെ ജീവിതകഥ Other InformationThis book has been viewed by users 4111 times