Book Name in English : Geethanjali
അനശ്വരതയില്‍ സമാധാനവും സംതൃപ്തിയും സന്തോഷവും അനുഭവിച്ചറിയാനുള്ള കവിമാനസത്തിന്റെ നിഷ്കളങ്കമായ ആഗ്രഹങ്ങളാണ് ഗീതാഞ്ജലിയുടെ പൊരുള്‍. ഗീതാഞ്ജലിയിലെ സൗന്ദര്യരൂപത്തെയും രചനാസൗകുമാര്യത്തെയും ദാര്‍ശനികഭംഗിയെയും അത്യാദരവോടെയാണ് അനുവാചകര്‍ കാണുന്നത്. തലമുറകളെ അതിശയിപ്പിച്ചുകൊണ്ട് ആ ഉത്കൃഷ്ട രചന ഇന്നും ആസ്വദിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു. നോബല്‍ സമ്മാനലബ്ധിയോടെ ഗീതാഞ്ജലിയുടെ കീര്‍ത്തി ലോകമെന്പാടും പരന്നു. ഇന്ത്യന്‍ ബാഷകളുള്‍പ്പെടെ നിരവധി ലോകഭാഷകളില്‍ ഗീതാഞ്ജലിക്കു പരിഭാഷകളുണ്ടായി. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ കാവ്യപരിഭാഷ പ്രശസ്ത കവി എന്‍.കെ. ദേശം നിര്‍വ്വഹിച്ചിട്ടുള്ളത്.
Write a review on this book!. Write Your Review about ഗീതാഞ്ജലി Other InformationThis book has been viewed by users 3817 times