Book Name in English : Geetha Hiranyante Kadhakal
ഗീതാഹിരണ്യന്‍ കവിതയുടെ മനസ്സുകൊണ്ടെഴുതിയ കഥകളാണ് ഈ പുസ്‌തകത്തില്‍. അതുകൊണ്ടുതന്നെ വാക്കുകളുടെ വിനിയോഗം അത്രമേല്‍ സൂക്ഷിച്ചാണ്. മൗനംകൊണ്ടുമാത്രം മറുപടിപറയുന്ന കലാവിദ്യയും ഈ കഥകളെ അത്യപൂര്‍വ്വമായ വായനാനുഭവമാക്കുന്നു. പുറമെ പ്രശാന്തസുന്ദരമായി ശയിക്കുന്ന ഒരു ശരത്‌കാലനദിയുടെ ഭാവപൂര്‍ണ്ണത പരിപാലിക്കുന്ന കഥകള്‍ ആഴത്തില്‍ മനുഷ്യാവസ്‌ഥയുടെ ഇരുണ്ടചുഴികളെയും വഹിക്കുന്നുണ്ട്. സ്‌നേഹത്തിന്റെ പലതരം ഭാവമാറ്റങ്ങളാണ് ഈ കഥകളുടെ ആധാരശ്രുതി.
Write a review on this book!. Write Your Review about ഗീതാഹിരണ്യന്റെ കഥകള്‍ Other InformationThis book has been viewed by users 2050 times