Book Name in English : Changathee Ennu Vilikunna Kattu
മിനിക്കഥകളെ മിന്നൽക്കഥകളെന്ന് ഇപ്പോൾ മലയാളം മാറ്റിവിളിച്ചു തുടങ്ങി. ഒരൊറ്റ നിമിഷത്തെ പ്രഭയിൽ അതുവരേയ്ക്കും മറഞ്ഞി രുന്ന ഭുവനം വെളിപ്പെടുത്തുന്നു മിന്നൽ. പി. സുരേന്ദ്രൻ്റെ ഈ കുറും കഥകളിലും ആ മിന്നലൊളി ദൃശ്യമാണ്. അവ ചൂടും വെട്ടവും ചെത്തവും തരുന്നു. അവയിൽ മറഞ്ഞിരുന്ന പലതും മിന്നിത്തെളി യുന്നു.
കുന്തിരിക്കത്തിൻ്റെ ഹൃദ്യമായ സുഗന്ധംപോലെ നിരുപാധിക സ്നേഹം പ്രസരിപ്പിക്കുന്ന കഥകൾ. ഭൂമിയുടെ ഉള്ളം പൊട്ടിയൊഴുകു മ്പോൾ ജീവജാലങ്ങളുടെ കണ്ണീരൊഴുക്ക് നമ്മെ ആഴത്തിൽ വന്ന് തൊടും, നിലാവും കാറ്റുമെല്ലാം വേദനകൾക്ക് ചെവിചേർക്കും. കുരി രുട്ടിൽനിന്നും തെളിഞ്ഞ ആകാശത്തിന് എത്ര ഭംഗിയുണ്ടെന്ന് ഓർമ പ്പെടുത്തുന്ന വേറിട്ട ഭാഷാക്രമം.
Write a review on this book!. Write Your Review about ചങ്ങാതീ എന്നു വിളിക്കുന്ന കാറ്റ് Other InformationThis book has been viewed by users 49 times