Book Name in English : Charithram Adrusyamakkiya Murivukal
സാമ്പ്രദായിക ചരിത്രമെഴുത്തിൽ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവൻ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകൾ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകൾ എഴുതപ്പെടുമ്പോൾ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും... ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരി ക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓർമ്മകൾ... ഈ ഇരകൾ നമുക്കു പകർന്നുതരുന്നത് വലിയൊരു പാഠമാണ്. ’ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും’ ആണ് ഈ ദുരന്തങ്ങൾ, അതിർത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകൾക്കപ്പുറം, ജാതി മതദേശവംശഭേദമില്ലാതെ തങ്ങൾക്ക് എല്ലാവർക്കും നൽകിയതെന്ന തിരിച്ചറിവ്... സമാനതകൾ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന തിരിച്ചറിവ്... അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചുപിടിക്കാൻ ശ്രമിക്കേണ്ടത് കൂടുതൽ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്.Write a review on this book!. Write Your Review about ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍ Other InformationThis book has been viewed by users 23 times