Book Name in English : Chanakyan
ചാണക്യന്റെ ജീവിതവും കർമ്മവും ഒരു വ്യക്തിയുടെ ചരിതം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ സഹസ്ര വർഷങ്ങളായുള്ള തപസ്സിന്റെയും ധർമ്മവ്യസനത്തിന്റെയും ദർശനങ്ങളുടെയും ലോകക്ഷേമചിന്തയുടെയും ചരിത്രമാണ്. രണ്ടര സഹസ്രാബ്ദം മുൻപ് നമ്മുടെ രാജ്യം എന്ത് നേടി, എന്ത് ലക്ഷ്യം വെച്ചു. എങ്ങനെ ഭൂസമ്പത്തിനെയും ആത്മീയ സമ്പത്തിനെയും ഭദ്രമാക്കാമെന്നു ചിന്തിച്ചു എന്നതിന്റെ ജ്ഞാന പേടകമാണ്. അതുകൊണ്ട് ചാണക്യകഥ ഉത്തേജകമായ ഒരു ഔഷധമായിരിക്കുന്നു. ഈ പുസ്തകത്തിലൂടെ അതിന് ലഘുവായ വഴികൾ തുറക്കപ്പെടാം. ചാണക്യന്റേതെന്നു പ്രസിദ്ധമായ ശ്ലോകങ്ങളും വചനങ്ങളും അവിടവിടെ ഉചിതമായി ഉദ്ധരിച്ചു കൊണ്ടാണ് ഗ്രന്ഥകാരൻ ആ മഹാജീവിതത്തിന്റെ അംഗലേശങ്ങൾ ആഖ്യാനം ചെയ്തു പോകുന്നത്. ഒരു ലഘു കഥ വായിക്കും മട്ടിൽ ഇതു വായിക്കാം.Write a review on this book!. Write Your Review about ചാണക്യന്‍ Other InformationThis book has been viewed by users 559 times