Book Name in English : Chitrashalabham
നന്മയുടെ പൂവഴികളിലൂടെയുള്ള ഹാശിമോന്റെ സഞ്ചാരം ഓരോ വായനക്കാരന്റെയും ഇടനെഞ്ചിൽ തൊട്ടുകൊണ്ടുള്ള ആനന്ദകരമായ അനുഭൂതിയായി മാറുന്നു. നാം കണ്ടു മറന്ന, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന വളരെ നിസ്സാരമായ പുൽച്ചെടിയിൽ പോലും എഴുത്തുകാരന്റെ തൂലിക ചെന്നുതൊടുന്നു. ഇസ്ലാമിക സംസ്‌കൃതിയുടെ ആരാമത്തിൽ വല്യുപ്പ കാണിച്ചുകൊടുക്കുന്ന മാനവികതയുടെയും പ്രകൃതിസ്‌നേഹത്തിന്റെയും നറും സൂനങ്ങൾ ഓരോന്നും സ്വയം നുകർന്നും തനിക്കു ചുറ്റും അതിന്റെ സൗരഭ്യം പ്രസരിപ്പിച്ചുകൊണ്ടുമുള്ള ഹാശിമോന്റെ യാത്ര തീർച്ചയായും നന്മയുടെ ചെറുതെങ്കിലും പുതിയൊരു വിളക്ക് തെളിയിക്കും.Write a review on this book!. Write Your Review about ചിത്രശലഭം Other InformationThis book has been viewed by users 2548 times