Book Name in English : Chila Kalangalil Chila Gayathrimar
കാലത്തിന്റെ ഗതിവേഗത്തിനുമുന്നിൽ മുൻകാലാനുഭവങ്ങൾ പോരാതെ വരുമ്പോൾ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തിൽ. പൗലോ കൊയ്ലോയുടെ മലയാളത്തിലേക്കുള്ള വരവ് പൗലോസ് മാഷിന് അത്രയങ്ങ് അംഗീകരിക്കാനാവുന്നില്ലെന്ന് ഹാസ്യഭംഗിയോടെ പറഞ്ഞുവെക്കുകയാണ് ഇതിലെ ആദ്യ കഥ. പുതുകാലത്തെ മാർക്കറ്റിങ് തന്ത്രങ്ങളുടെ ആകാശപ്പാതയിൽനിന്ന് സ്വയം ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന കൃഷ്ണദാസിന്റെ വ്യാകുലതകളാണ് ‘ചന്തയുടെ ഭാരം’. കാൾ സെന്ററിലെത്തുമ്പോൾ മാഗിയായി ജീവിക്കേണ്ടിവരുന്ന ഗായത്രി കെട്ടകാലത്തിനുമുന്നിൽ പകച്ചുനിന്നുകൊണ്ട് അടുത്ത രൂപാന്തരത്തിന്റെ അവസ്ഥയിലേക്കു കടക്കുന്നു. എല്ലാം മാന്തിയെടുക്കുന്ന ജെസിബി ജീവിതത്തിനും മരണത്തിനും മുന്നിലേക്ക് യന്ത്ര താഴ്ത്തുമ്പോൾ പുനരധിവാസമെങ്ങനെ എന്നറിയാതെ പകച്ചുനിൽക്കുകയാണ് ലോനപ്പൻ. എല്ലാ കഥകൾക്കുമപ്പുറം സ്വന്തം അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും ഓർമക്കഥകളുമായി കഥാകാരനും വായനക്കാരനിലേക്കെത്തുന്നു.Write a review on this book!. Write Your Review about ചില കാലങ്ങളിൽ ചില ഗായത്രിമാർ Other InformationThis book has been viewed by users 26 times