Book Name in English : Chila Silkian Ninavukal
ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. ‘എത്രയും സ്നേഹം നിറഞ്ഞ’ സ്മരണകള്‍ക്ക് ഒരു എഴുത്തുകാരന്‍ നല്കുന്ന ഹൃദയചുംബനം. കടിഞ്ഞൂല്‍പ്രണയകഥയില്‍നിന്ന് ഇറങ്ങിവന്ന ജീവിതനായിക മുതല്‍ ‘ഒരു ചാണ്‍ കയറിന്‍തുമ്പില്‍’ കദനഭാരം ഇറക്കിവച്ച സിനിമാനായിക വരെ ഈ ഓര്‍മവഴിയുടെ പാര്‍ശ്വത്തിലുï്. ഈ നിനവുകളില്‍ പി. പത്മരാജനും പി. കുഞ്ഞിരാമന്‍നായരും ‘അന്ധകാരാദ്രിക്കുമപ്പുറം’ നിന്ന് അതിഥികളായെത്തുന്നു. മുകുന്ദന്റെ ദല്‍ഹിയിലേയും ശ്രീപത്മനാഭന്റെ തിരുവനന്തപുരത്തേയും വഴികളും നമ്പൂതിരിയുടെ വരകളും ഈ സ്മൃതിദര്‍പ്പണത്തില്‍ തെളിയുന്നു.Write a review on this book!. Write Your Review about ചില സിൽക്കിൻ നിനവുകൾ Other InformationThis book has been viewed by users 154 times