Book Name in English : Chuttuvillaku
“ബ്രാഹ്മണശാപം ഭയന്നാ. ഇല്ലെങ്കിൽ വീട് തീവച്ചിട്ടേ പോവുമായിരുന്നുള്ളൂ.’ നാരായണൻ നമ്പൂതിരി നിന്നു വിറച്ചു. മകളുടെ മൂർദ്ധാവിലൂടെ വിറയ്ക്കുന്ന കൈയോടിച്ചു. “കേട്ടതെല്ലാം ശര്യാണോ മോളേ...?“ അദ്ദേഹത്തിന്റെ തൊണ്ടയിടറി. പൊട്ടിക്കരച്ചിലോടെ അവൾ അച്ഛന്റെ മാറിൽ മുഖമണച്ചു. “നീ പോയതിലല്ല മോളേ അച്ഛന് സങ്കടം നിൻ്റെ യാത്ര മുടങ്ങിയതിലാ...“ അതുകേട്ട മകൾ ഞെട്ടലോടെ മുഖമുയർത്തി. അച്ഛനെ നോക്കി. അച്ഛനെ മനസ്സിലാകാത്തതുപോലെ. തല കുമ്പിട്ടിരുന്നിരുന്ന അന്തർജ്ജനവും ഞെട്ടിയെഴുന്നേറ്റു. എന്താ ഈ കേൾക്കണത്! അകവാതില്ക്കൽ പാതിമറഞ്ഞു നിന്നിരുന്ന നാലു പെൺകുട്ടികളുടെ മുഖങ്ങളിലും സംശയമായിരുന്നു.Write a review on this book!. Write Your Review about ചുറ്റുവിളക്ക് Other InformationThis book has been viewed by users 21 times