Book Name in English : Chess: Padikkam Kalikkam Jayikkam
ഒരേ സമയം ഒരു വിനോദവും ശാസ്ത്രവും കലയുമാണ് ചെസ്സ്. വിനോദം എന്ന നിലയ്ക്ക് ചെസ്സിനെ ആസ്വദിക്കുവാനും ശാസ്ത്രീയതത്ത്വങ്ങൾ അടിസ്ഥാനമാക്കി സർഗ്ഗാത്മകതയോടെ കരുനീക്കങ്ങൾ നടത്തുവാനും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. ഒരു ബൗദ്ധികവിനോദം എന്ന നിലയ്ക്ക് ഓർമ്മശക്തി, ഏകാഗ്രത, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി, പൊടുന്നനെ തീരുമാനങ്ങളെടുക്കാനുള്ള കെൽപ്പ്, പാറ്റേൺ തിരിച്ചറിയൽ മികവ് തുടങ്ങിയ മനോഗുണങ്ങളെ വളർത്തി യുവതലമുറയുടെ വ്യക്തിത്വവികാസത്തെ പരിപോഷിപ്പിക്കുവാൻ ഏറ്റവും ഉതകുന്ന ഗെയിമാണ് ചെസ്സ്. ആദ്യമായി ചെസ്സ് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ചെസ്സിന്റെ കരുനീക്കങ്ങൾ മാത്രം അറിയുകയും എന്നാൽ അതിന്റെ ശാസ്ത്രീയതത്ത്വങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്തവർക്കും ഉത്തമ വഴികാട്ടിയാണ് ലോക ചെസ്സ് ഫെഡറേഷൻ ട്രെയ്‌നറും ചെസ്സ് ഒളിമ്പ്യനുമായ പ്രൊഫ. എൻ.ആർ അനിൽകുമാർ രചിച്ച ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ചെസ്സ് പഠിക്കാം കളിക്കാം ജയിക്കാം Other InformationThis book has been viewed by users 359 times