Book Name in English : Jaya Jaya Jaya Jaya He
കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി തന്റെ ജീവിതത്തിൽ അനുഭവിച്ചു കടന്നുപോകുന്ന കാര്യങ്ങളെ പെറുക്കിയടുക്കി ഭംഗിയായി തമാശയുടെ മേൻപൊടി വിതറി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം എന്നിവയിൽ തുടങ്ങി ജീവിതത്തിലെ ഓരോ ദിവസവും പെൺകുട്ടികളുടെ ചോയ്സ് എന്നത് എത്രമാത്രം വയലൻസോടെയാണ് അട്ടിമറിക്കപ്പെടുന്നത് എന്ന് വിപിൻ ദാസ് എന്ന സംവിധായകൻ മനോഹരമായി തിരശ്ശീലയിൽ എത്തിച്ചിരിക്കുന്നു. ടോക്സിക് വിവാഹബന്ധത്തിന്റെ കഥ പറയുന്ന ജയ ജയ ജയ ജയ ഹേ മലയാള സിനിമയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തുകയാണ്. സമൂഹത്തിലെ ഏറ്റവും ഗൗരവമേറിയ വിഷയം ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയിൽ അവതരി പ്പിക്കാൻ വിപിൻ ദാസിന്റെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.Write a review on this book!. Write Your Review about ജയ ജയ ജയ ജയ ഹേ Other InformationThis book has been viewed by users 883 times