Book Name in English : Jaani Nakulan Joseph
കിളികൾ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയൽ തുറന്ന് അവൻ തലക്കെട്ടെഴുതി: ജാനി നകുലൻ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാൻ നകുലൻ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവൽ. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങൾ. ജീവിതമെന്ന യാഥാർഥ്യത്തിനും തീരാമോഹങ്ങൾക്കുമിടയിൽ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വർത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവൽ.Write a review on this book!. Write Your Review about ജാനി നകുലന്‍ ജോസഫ് Other InformationThis book has been viewed by users 459 times