Book Name in English : Jeevitha Nadakam - Vidvan Kelu Nayaryde Dairy Kurippukal
വിദ്വാന്‍ പി. കേളുനായരുടെ ജീവിതകാലം വളരെ ചെറുതായിരുന്നു. ചെയ്‌ത കാര്യങ്ങള്‍ വളരെ വലുതും. മനുഷ്യരുടെ മോചനമായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം. അതിന് കലാപ്രവര്‍ത്തനവും അദ്ദേഹം ഉപയോഗിച്ചു. ഉത്തരകേരളത്തില്‍ കേളുനായര്‍ ഒരു സാംസ്‌കാരികവിപ്ലവംതന്നെ നടത്തി. മനുഷ്യസംസ്‌കാരത്തിന്റെ ഉത്‌കൃഷ്‌ടമൂല്യങ്ങളൊന്നും അദ്ദേഹത്തിനന്യമായിരുന്നില്ല; സംഗീതവും നാടകവും അഭിനയവും, അദ്ധ്യാപനവും എല്ലാം അദ്ദേഹം ജനനന്മയ്‌ക്കുവേണ്ടി ഉപയോഗിച്ചു. ഒടുവില്‍ അദ്ദേഹം ആത്മഹത്യയിലാണ് അഭയം കണ്ടെത്തിയത്. ജീവിതത്തെ മഹത്വപ്പെടുത്താനാവശ്യമായ ആന്തരികസമൃദ്ധികളെല്ലാമുളള ഒരാള്‍ എന്തിന് ആത്മഹത്യചെയ്യുന്നു എന്ന ആഴമാര്‍ന്ന ചോദ്യത്തിനുളള ഉത്തരവും ഈ ഡയറിക്കുറിപ്പുകള്‍ തരുന്നുണ്ട്. തീര്‍ത്തുപറയാം, ഈ പുസ്‌തകം വായനക്കാരെ പിടികൂടും.
Write a review on this book!. Write Your Review about ജീവിതനാടകം-വിദ്വാന്‍ പി കേളുനായരുടെ ഡയറിക്കുറിപ്പുകള്‍ Other InformationThis book has been viewed by users 5551 times