Book Name in English : Jnanabhaaram
ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു അച്ഛനെക്കാത്ത് ആ മുറിയിൽ ഉണ്ടായിരുന്നത്. അത്രയും അമൂല്യമായി കരുതി തന്റെ മകനുവേണ്ടി കൊണ്ടുവന്ന പുസ്തകങ്ങൾ ഒരു കട്ടിലിനു താഴെ ആകെ ചിതറിക്കിടക്കുന്നു.
അവയിൽ രണ്ടോ മൂന്നോ എണ്ണം തലയണയായി മാറിയിരിക്കുന്നു. ഇതിനുവേണ്ടിയാണോ ഭുവൻസാബ് തനിക്ക് ഈ പുസ്തകങ്ങളെല്ലാം എടുത്തുതന്നത്? അച്ഛന്റെ ഹൃദയം പിടഞ്ഞു…
ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾപോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വോള്യങ്ങളും വായിച്ചു തീർക്കുക എന്നത് പരമപ്രധാനകർമമായി സ്വീകരിച്ച കൈലാസ് പാട്ടീൽ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ, ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിർത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അർഥവും അർഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന.
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവൽWrite a review on this book!. Write Your Review about ജ്ഞാനഭാരം Other InformationThis book has been viewed by users 2428 times