Book Name in English : Taxi Driverum Kamukiyum
ഉച്ചച്ചൂടിലേക്ക്, മട്ടാഞ്ചേരി തെരുവിലേക്ക് മിക്കേല ഇറങ്ങിനടന്നു. ചരിത്രത്തിലേക്കുള്ള നുഴഞ്ഞുകയറ്റംപോലെ മട്ടാഞ്ചേരിയിലെ പഴമക്കാര്‍ക്കിടയിലൂടെ മിക്കേല അലഞ്ഞു. മുന്‍പറിഞ്ഞുവെച്ച വിവരങ്ങളിലൂടെ ചില വീടുകള്‍ കയറിയിറങ്ങി. ഓരോ വീടും അവളെ നിരാശപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു സ്‌നേഹങ്ങള്‍ അവരുടെ ഇഷ്ടങ്ങളെ മൗനമായി കൈമാറിയതോര്‍ക്കുന്തോറും മിക്കേലയുടെ നോട്ടങ്ങള്‍ തെരുവിലൂടെ ചുറ്റിയടിച്ചു. ആ തെരുവിനെ അവള്‍ ഒരാവേശത്തോടെ ശ്വസിച്ചുകൊണ്ടിരുന്നു…
ടാക്‌സി ഡ്രൈവറും കാമുകിയും, അച്ഛന്‍ തൊടാത്ത ആകാശം എന്നിങ്ങനെ അഴിച്ചുതുടങ്ങിയാല്‍ കൂടുതല്‍ക്കൂടുതല്‍ കുരുങ്ങിപ്പോകുകയും അറിഞ്ഞുതുടങ്ങിയാല്‍ കൂടുതല്‍ക്കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യുന്ന മനുഷ്യവ്യസനങ്ങളുടെ കൊടുംവേനല്‍ അനുഭവിപ്പിക്കുന്ന രണ്ടു നോവലെറ്റുകള്‍.Write a review on this book!. Write Your Review about ടാക്സിയും ഡ്രൈവറും കാമുകിയും Other InformationThis book has been viewed by users 1438 times