Book Name in English : Detol
ആര്‍.വേണു ഗോപാലിന്റെ കവിതകളില്‍ സാന്ത്വനമില്ല, സുഖമില്ല താളമില്ല ലയമില്ല. ഉള്ളത് അസുഖം, ഉറക്കം വരാത്ത രാത്രികള്‍, ശബ്ദകോലാഹലങ്ങള്‍. കക്കാടിന്റെ കവിതകളിലൊക്കെ നാം കണ്ടത് നഗരം ഇന്ന് പാടേ മാറിക്കഴിഞ്ഞ ഏതോ ചെറു പട്ടണമായിരുന്നു. ശാര്‍ങ്‌വരനും കണ്ട നഗരം അല്പം കൂടി കലുഷമായതേയുള്ളു ആ പട്ടണത്തില്‍ പാതളത്തെക്കുറിച്ചുള്ള പൗരാണിക സങ്കല്പങ്ങള്‍ കൊണ്ടൊന്നും തിട്ടപ്പെടുത്താനാവാത്ത ഒരു പെരും നഗരത്തിലാണിപ്പോള്‍ കേരളീയര്‍. ചെറിയ പരിഭ്രമങ്ങള്‍കൊണ്ടല്ല കൂട്ടക്കുരുതികള്‍ കൊണ്ടുപോലും മെരുക്കാനാവാത്ത സങ്കീര്‍ണത. വളരുന്ന രാജ്യത്തിന്റെ നാറുന്ന അടിവയര്‍ ഏതോ വിധത്തില്‍ ഇതിലെ കവിതകളെല്ലാം നഗരകവിതകളെങ്കിലും നഗരകാവ്യം എന്ന കവിത ഭീകരമായി ആവിഷ്കരിക്കുന്നു നമ്മുടെ ആ നഗരത്തെ, ഒരൊറീസ്സകാരന്റെ കൈയളവില്‍.
ആര്‍. വേണു ഗോപാലിന്റെ നഗര കവിതകളുടെ ആദ്യസമാഹാരം. Write a review on this book!. Write Your Review about ഡെറ്റോള്‍ Other InformationThis book has been viewed by users 2147 times