Book Name in English : Thattathippenninte Kalyanam
തട്ടാത്തിപ്പെണ്ണിന്റെ കല്യാണത്തിന് പൊന്നില്ല . നാലാളോടു ചോദിച്ചു . നാട്ടുകാരോടു ചോദിച്ചു . പൊന്നു കിട്ടിയില്ല . പെണ്ണിനാണെങ്കില്‍ മുല വന്നു . കെട്ടിച്ചുകൊടുക്കാന്‍ പ്രായമായി . തട്ടാന് വഴിയിലിറങ്ങി നടന്നുകൂടാ . തട്ടാന് വിശപ്പില്ല, ഉറക്കവുമില്ല . അതുകണ്ട് തട്ടാത്തിക്കും വിശപ്പില്ല . . . അവരുടെ മനസ്സു നൊന്തു . അവര്‍ ചിന്തിച്ചു ചിന്തിച്ച് . . . പത്തു പവന്‍ വേണം . . . അതിനെവിടെപ്പോകും . അതിനെന്തു ചെയ്യും . . . അതാരു തരും? ‘നമ്മുടെ മോള് ഒരു വഴിക്കാകട്ടെ . . . . നമ്മുടെ മോള്‍ക്ക് ഒരുത്തനെ കിക്കട്ടെ . . തട്ടാന്‍ എതിരു പറയരുത് .’ ‘തട്ടാന്‍ കേള്‍ക്കണം . . . . ഒരേയൊരു വഴി .’ ‘എന്തു വഴി? ഏതു വഴി?’
‘തട്ടാന്‍ കക്കാന്‍ പോകണം .’ ‘എന്തു കക്കും ഞാന്‍ തട്ടാത്തി?’ ‘പൊന്നു കക്കണം തട്ടാനെ .’
അപൂര്‍വസുന്ദരങ്ങളായ പതിനഞ്ചു കഥകളുടെ സമാഹാരം .
Write a review on this book!. Write Your Review about തട്ടാത്തിപ്പെണ്ണിന്റെ കല്യാണം Other InformationThis book has been viewed by users 1747 times