Book Name in English : Thirayattam
പീതാംബരനാശാൻ്റെ തിറയാട്ടം എന്ന പുസ്‌തകം പ്രസ്‌തുത അനുഷ്‌ഠാനത്തെ സാമാന്യമായി അവതരിപ്പിക്കുന്ന ഒരു പുസ്‌തകമാണ്. തിറയാട്ടത്തിന്റെ സങ്കൽപ്പങ്ങൾ, തിറയാട്ടം നടക്കുന്ന കാവുകൾ പുരാവൃത്തങ്ങൾ, തിറയാട്ടം നടത്തുന്ന സമുദായങ്ങൾ, അതിന്റെ ചടങ്ങുകൾ, ചമയങ്ങൾ, വാദ്യങ്ങൾ,
ഗീതങ്ങൾ, കോമരങ്ങൾ, താലപ്പൊലി തുടങ്ങിയ അനുബന്ധച്ചടങ്ങുകൾ എന്നിവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു. ഈ പുസ്‌തകത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതിൻ്റെ ഗ്രന്ഥകാരൻ ഒരു തിറയാട്ട കലാകാരനാണ് എന്നതുതന്നെ. നാം പരിചയിച്ച ഫോക്‌ക്ലോർ പഠനങ്ങളെല്ലാം പാരമ്പര്യസമൂഹങ്ങളുടെ ജീവിതത്തിലേക്ക് അതിനു പുറത്തുള്ള അക്കാദമികസമൂഹം നടത്തുന്ന തുറിച്ചുനോട്ടമാണ്. എന്നാൽ ഇത് ഒരു പാരമ്പര്യ കലാകാരന്റെ ആത്മ പ്രതിഫലനാത്മകമായ രചനയാണ്. ഇതിൽ ദത്തവും ജ്ഞാനവും വേർതിരിയുന്നില്ല. ജീവിതവും ജ്ഞാനവും ഒന്നായിത്തീരുന്നത് നമുക്കിവിടെ കാണാനാവും. വിഷയവും വിഷയിയും എന്ന ദ്വൈതഭാവം ഇവിടെ അസംഗതമായിത്തീരുന്നു.Write a review on this book!. Write Your Review about തിറയാട്ടം Other InformationThis book has been viewed by users 346 times