Book Name in English : Thee Pidicha Parnasaalakal
സാമാന്യലോകത്തെ തലകീഴായ്്‌വെച്ച്് എഴുത്തിലും നടനത്തിലും തത്ത്വചിന്തയിലും സന്ന്യാസത്തില്‍പ്പോലും ഒത്തുതീര്‍പ്പിനു വഴങ്ങാത്ത മൗലികതയുമായി ഉന്മാദത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച സുരാസു, സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച നാടകങ്ങള്‍കൊണ്ട് എഴുപതുകളുടെ സന്ദിഗ്ദ്ധമായ രാഷ്ട്രീയകാലാവസ്ഥയെ നിരന്തരം പ്രകോപിപ്പിച്ച് അശാന്തമായ മനസ്സുമായലഞ്ഞ മധുമാഷ്,
തീവ്ര ഇടതുപക്ഷത്തിന്റെ താപമേറിയ പ്രത്യയശാസ്ത്ര സങ്കീര്‍ണ്ണതയ്‌ക്കൊപ്പം മലയാള സിനിമാഗാനങ്ങളും അല്‍ത്തൂസറും ഗ്രാംഷിയും പുല്ലാങ്കുഴല്‍സംഗീതവും മാവോ സേതൂങ്ങും ബ്യൂട്ടിപാര്‍ലറും സമരവുമെല്ലാം ചേര്‍ന്ന് ഒരു പ്രഹേളികയായിത്തീര്‍ന്ന ടി.എന്‍. ജോയി,
ജോണ്‍ എബ്രഹാം, പ്രൊഫ. ശോഭീന്ദ്രന്‍, എ. ശാന്തകുമാര്‍, പുസ്തകപ്രസാധനം, കോളേജുകാലം, യാത്ര, പ്രവാസം… തുടങ്ങി പലപല വ്യക്തികള്‍ക്കും കാലത്തിനും ലോകത്തിനുമൊപ്പം കടന്നുവന്ന ഒരാളുടെ ഏറെ കൗതുകം നിറഞ്ഞ സ്മരണകള്‍. ഒപ്പം, ജീവിതത്തിന്റെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും ആശ്വാസവും ആശ്രയവും വഴികാട്ടിയുമായി മാറിയ ഗുരുനാഥന്‍ എം.എന്‍. കാരശ്ശേരിയെക്കുറിച്ചുള്ള ശിഷ്യന്റെ ദീര്‍ഘമായ അനുഭവക്കുറിപ്പും.ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകംWrite a review on this book!. Write Your Review about തീപിടിച്ച പർണ്ണശാലകൾ Other InformationThis book has been viewed by users 781 times