Book Name in English : Thrippadidanam Sree Uthradam Thirunal Marthanda Varma
ഒരു യൂറോപ്യന്‍ നാവികസേനയെ ( ഡച്ച് ) പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ രാജ്യമായ തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് . അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായകമുഹൂര്‍ത്തമായ തൃപ്പടിദാനം , പില്ക്കാലത്ത് ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണലിപികളാലെഴുതപ്പെട്ടു. തൃപ്പടിദാനത്തിലൂടെ രാജ്യം മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിച്ച് , ശ്രീപത്മനാഭന്റെ ദാസനായി രാജ്യം ഭരിച്ച അദ്ദേഹത്തിന്റെ പാരമ്പര്യം പിന്‍ഗാമികള്‍ പിന്‍തുടര്‍ന്നു . നവതിയുടെ നിറവിലെത്തിയിരിക്കുന്ന ഞാന്‍ , എന്റെ മനസ്സിന്റെ ആഴങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന രാജകീയപ്രൗഢിയുടെ മധുരസ്മരണകളും ചരിത്രമുഹൂര്‍ത്തങ്ങളും നിറപ്പകിട്ടാര്‍ന്ന സംസ്‌കാരവും ഒപ്പം വേദനിപ്പിക്കുന്ന ഓര്‍മകളും നിങ്ങളോടൊപ്പം പങ്കുവെക്കാനാഗ്രഹിക്കുന്നു . ഞങ്ങളുടെ കുടുംബക്ഷേത്രമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നടന്നുവരാറുള്ള ആറാട്ടുഘോഷയാത്രപോലെ വൈവിധ്യമാര്‍ന്ന സ്മരണകളുടെ ഒരു ഘോഷയാത്ര ആരംഭിക്കുകയായി . - ആമുഖത്തില്‍ ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ.
Write a review on this book!. Write Your Review about തൃപ്പടിദാനം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ Other InformationThis book has been viewed by users 6309 times