Book Name in English : Theyyam Thira Kathakal
ചെമ്പകംപൂത്ത് ഗന്ധംപരത്തുന്ന കാവുകളിൽ ഉലർന്നു കത്തുന്ന ഓലച്ചൂട്ടിന്റെ ചിതറിവീഴുന്ന ചെങ്കലുകളിലൂടെ ഉറഞ്ഞാടി രാവറുതിയോളം ആടിത്തിമിർക്കുന്ന തെയ്യങ്ങൾ, പ്രാക്തനകാലം മുതലേ വടക്കൻ കേരളത്തിൽ തുടർന്നുപോന്ന മനുഷ്യജീവിതത്തിന്റെ വിശ്വാസ പ്രമാണങ്ങളുടെ ശക്തിയും ചൈതന്യവുമാണ് സംക്രമിപ്പിക്കുന്നത്. ഒപ്പം, കടന്നുപോന്ന സംസ്‌കൃതിയുടെ ചരിത്രം അടയാളപ്പെടുത്തുകയും ചെയ്യുന്നു. കാലദേശങ്ങൾക്കനുസരിച്ച് പുരാവൃത്തങ്ങളിലും ഉടയാടകളിലും രൂപസൗന്ദര്യത്തിലുമെല്ലാം വൈജാത്യങ്ങൾ പുലർത്തുന്ന തെയ്യങ്ങൾ, ദൈവപ്രതിരൂപമായതുകൊണ്ടുതന്നെ അമാനുഷിക രൂപങ്ങളാണ്. കരിന്തിരിഗന്ധവും കാൽച്ചിലമ്പൊലിയും കാവുകളിൽ കനൽ പടർന്നുണരുമ്പോൾ കുലമഹിമയുടേയും ആണധികാരത്തിന്റെയും അധഃസ്ഥിതിയുടെയുമൊക്കെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട രക്തസാക്ഷികളാകാം ദൈവക്കോലമായി ഉറഞ്ഞാടുന്നത്. അല്ലെങ്കിൽ പോരിൽ വീര ചരമം വരിച്ച ധീര യോദ്ധാക്കളാവാം. മന്ത്രമൂർത്തികളോ നാഗദേവതകളോ ഗന്ധർവ കന്യകളോ ആവാം. ചതിക്കപ്പെട്ടവരോ വീരാംഗനകളോ ആയ അമ്മ ദൈവങ്ങളാകാം.മാപ്പിള തെയ്യങ്ങളും കുലപൂർവികരും രൗദ്രമൂർത്തികളും പുലിതെയ്യങ്ങളും നായാട്ടുദൈവങ്ങളുമെല്ലാം ചേരുമ്പോൾ ദൃശ്യവൈവിധ്യത്തിന്റെ അനന്യസാധാരണമായ ഭാവവിസ്മയങ്ങളാണ് കളിയാട്ടക്കാലങ്ങളിൽ പൊലിഞ്ഞുണരുന്നത്. അറുപത്തിയേഴ് വൈവിധ്യപൂർണമായ തെയ്യങ്ങളുടെ പുരാവൃത്തങ്ങൾ ഗ്രാമ്യമധുരമായി ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാർക്ക് ഏറെ ആസ്വാദ്യകരമാവും. Write a review on this book!. Write Your Review about തെയ്യം തിറ കഥകള്‍ Other InformationThis book has been viewed by users 2254 times