Book Name in English : Dhaka Express Abhayarthikal Vanna Vazhiyiloode
മുജീബുര്‍ റഹ്മാന്‍ ബംഗ്ലാജനതയുടെ അഭിലാഷത്തിന് ശബ്ദരൂപം നല്കി. ധാക്കയിലെ വിദ്യാര്‍ത്ഥികള്‍ ’ബംഗ്ലാദേശീയത’യുടെ പ്രതീകമായി പുതിയ പതാക ഉയര്‍ത്തി. യഹ്യാഖാനും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ധാക്കയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ ടിക്കാഖാന്റെ നേതൃത്വത്തില്‍ നരനായാട്ട് തുടങ്ങി. ആദ്യം അവാമി ലീഗ് നേതാക്കളെയും, അന്ന് ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്ന ഹിന്ദുക്കളെയും ആക്രമിച്ചായിരുന്നു ആരംഭം. തുടര്‍ന്ന് ധാക്ക സര്‍വ്വകലാശാലയിലേക്ക്; പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ബംഗാളി എഴുത്തുകാര്‍, ചിന്തകര്‍, സാംസ്‌കാരിക നായകര്‍, നിയമജ്ഞര്‍ എന്നിവരെ പാകിസ്ഥാന്‍പട്ടാളം വകവരുത്തി. ഗ്രാമങ്ങളിലേക്ക് അതിക്രമം വ്യാപിപ്പിച്ചു. ലക്ഷക്കണക്കിന് വനിതകള്‍ അതിക്രൂര ബലാത്സംഗങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടു. ജീവവായുവോടൊപ്പം അന്തരീക്ഷത്തില്‍ അനേകമനേകം വിലാപങ്ങള്‍ ലയിച്ചുചേര്‍ന്നു. വംശഹത്യയായിരുന്നു ആ അധമകൃത്യങ്ങളുടെ ലക്ഷ്യം. വധിക്കപ്പെട്ടത് മൂന്ന് ദശലക്ഷം പേരാണ്. വംശീയ വിദ്വേഷമായിരുന്നു പാകിസ്ഥാന്റെ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് പിന്നിലെ ആശയധാര. ധാക്കയെന്ന ചരിത്രനഗരത്തിലൂടെ ഡോ. ഷിജൂഖാന്‍ നടത്തിയ യാത്ര ബംഗ്ലാദേശിന്റെ സംഘര്‍ഷഭരിതമായ ചരിത്ര കാലത്തേക്കുള്ള സഞ്ചാരങ്ങള്‍ കൂടിയായി മാറുന്നു. ബംഗ്ലാദേശിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടങ്ങളെ ലളിതസുന്ദരമായി അടയാളപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about ധാക്ക എക്‌സ്പ്രസ് അഭയാര്‍ത്ഥികള്‍ വന്ന വഴിയിലൂടെ Other InformationThis book has been viewed by users 968 times