Book Name in English : Nagnanaya Kolayaliyude Jeevitham
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്.
കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ.
-ആര്‍. രാജശ്രീ
കേരളമനസ്സിനെ എവിടെ തൊടുന്നു, എവിടുന്നു മാറിപ്പോകുന്നുവെന്ന് അടയാളപ്പെടുത്തുന്ന കൃതിയാണ് ‘നഗ്നനായ കൊലയാളിയുടെ ജീവിതം.’
ഈ നോവല്‍ തുടങ്ങുന്നത് അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ജര്‍മന്‍ കൃതിയെ ആസ്പദമാക്കിയാണ്. അതിലെ കഥാപാത്രം, ആ കഥാപാത്രത്തിന്റെ സ്വത്വം
പ്രതിഫലിപ്പിക്കുന്ന മറ്റൊരു കഥാപാത്രം. അങ്ങനെ വലിയ ചിത്രം കുറച്ചു പേജുകളില്‍ സൃഷ്ടിക്കുകയാണ് വിശ്വനാഥ്.
-ജയമോഹന്‍
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ എന്ന നോവല്‍ വളരെ വേഗം വായിച്ചുതീര്‍ത്തു. ആദ്യ നോവലായിട്ടും ആത്മവിശ്വാസമുള്ള എഴുത്ത്; സുതാര്യവും.
എഴുത്തുകാരന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എഴുത്ത് സുതാര്യമാവുന്നത്.
-സി.ആര്‍. പരമേശ്വരന്‍Write a review on this book!. Write Your Review about നഗ്നനായ കൊലയാളിയുടെ ജീവിതം Other InformationThis book has been viewed by users 45 times