Book Name in English : Namukkathu-sadhikkum-mattathinu-vendiyulla-chinthakal
ലോകത്തെ മാറ്റിമറിക്കുന്നതും ഇന്ത്യയുടെ ഭാവിയെ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്യുന്ന ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ച് ഊർജ്ജസ്വലമായ മനസ്സുകളിൽ അറിവുപകരാനായിഎ.പി.ജെ. അബ്ദുൾ കലാമും എ. ശിവതാണുപിള്ളയും ചേർന്ന് രചിച്ച ഗ്രന്ഥം. അത്യന്താധുനികവും ഭാവിയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതുമായ പത്ത് സവിശേഷമായ സാങ്കേതികവിദ്യകൾ ഈ പുസ്തകത്തിൽ സവിസ്തരം ചർച്ച ചെയ്യുന്നു. നമ്മുടെ ചരിത്രത്തിലും സംസ്‌കാരത്തിലും പരന്നുകിടക്കുന്ന ശാസ്ത്രചിന്തകൾ കണ്ടെത്തുകയും പിന്നീട് സമീപകാലത്ത് ലോകശാസ്ത്ര സാങ്കേതിക ഗവേഷണരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച അനന്യമായ നേട്ടങ്ങൾ വിശകലനം ചെയ്യുകയും ചെയ്യുന്ന ഈ രചന ഓരോ യുവപൗരന്റെയും ഭാവിലക്ഷ്യം നിശ്ചയിക്കുന്നതിനുവേണ്ട വഴികാട്ടിയായിത്തീരുന്നു. ഒപ്പം ഓരോരുത്തർക്കും സ്വന്തം ശക്തിതിരിച്ചറിഞ്ഞ് കഴിവുകൾ വിനിയോഗിക്കുന്നതിനും പോരായ്മകൾ കണ്ടെത്തി അതു പരിഹരിക്കുന്നതിനും അതുവഴി ലക്ഷ്യോന്മുഖവും സാർത്ഥകവുമായൊരു ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള മാർഗനിർദേശം നൽകുകയും ചെയ്യുന്നു ഈ ഗ്രന്ഥം. ഇന്ത്യയിലെ ഓരോ യുവമനസ്സിനെയും ക്രിയാത്മകവും പ്രവൃത്തികളിൽ സ്വയംപര്യാപ്തതയുള്ളതും ആക്കിത്തീർക്കുന്നതും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ സംരംഭങ്ങൾക്കും ശരിയായ മാർഗം തിരഞ്ഞെടുക്കുവാനൊരു വഴികാട്ടിയായിത്തീരുന്ന എ.പി.ജെ. അബ്ദുൾ കലാം കൃതി.Write a review on this book!. Write Your Review about നമുക്കത് സാധിക്കും മാറ്റത്തിനുവേണ്ടിയുള്ള ചിന്തകള്‍ Other InformationThis book has been viewed by users 803 times