Book Name in English : Navanasthikatha Navanazism
തീവ്ര വലതുപക്ഷത്തിൻ്റെ രാഷ്ട്രീയവ്യാമോഹങ്ങളും കോർപറേറ്റ് മൂലധനത്തിന്റെ സാമ്പത്തികയുക്തികളും ആന്തരികരിച്ച ഒരാൾക്കൂട്ടമാണ് നവനാസ്‌തികത. ആഗോളതലത്തിൽ തന്നെ മുസ്‌ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ പ്രത്യയശാസ്ത്രലോകം വളർത്തിയെടുത്ത നവനാസ്‌തികത പുരോഗമന മുഖമണിഞ്ഞ പ്രതിലോമചിന്തയാണ്. അമേരിക്കൻ അധിനിവേശങ്ങളെ ലൗജാശൂന്യമായി ന്യായീകരിക്കുകയും അതിജീവന പോരാട്ടങ്ങളെ അപഹസിക്കുകയും ചെയ്യുന്ന റിച്ചാർഡ് ഡോക്കിൻസ് മുതൽ രവിചന്ദ്രൻ വരെയുള്ളവർ ആധുനിക കാലത്തെ സാമ്രാജ്യത്വ ദാസൻമാരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ’എസൻസ് ഗ്രൂപ്പ് അടക്കമുള്ള നവനാസ്തികരും അവർ ആഘോഷിക്കുന്ന ചരിത്രനിരപേക്ഷവും സാമൂഹ്യ വിരുദ്ധവുമായ ആശയലോകവും രാഷ്ട്രീയ സാമ്പത്തിക ഒളിസേവയും ചെറുക്കപ്പെടേണ്ടത് ഒരു ജനാധിപത്യസാമൂഹികതയ്ക്കക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
Write a review on this book!. Write Your Review about നവനാസ്തികത നവനാസിസം Other InformationThis book has been viewed by users 23 times