Book Name in English : Nazrethile Pulmedukal
ഗലീലിയുടെ കടല്‍ക്കരയിലൂടെ, താബോറിലെ അസ്തമയ സന്ധ്യകളിലൂടെ, ഒലീവും ദേവദാരുവും സൈപ്രസും ഓക്കും വളര്‍ന്നുനില്‍ക്കുന്ന താഴ്വാരങ്ങളിലൂടെ, ചരിത്രത്തിന്റെ ബൈബിള്‍ സ്പര്‍ശവുമായി ദൈവപുത്രന്‍ നടന്നുപോകുന്നു. ""എന്റെ പ്രിയപ്പെട്ട താഴ്വരകളേ, നിങ്ങള്‍ ദേവാലയങ്ങളാല്‍ നഷ്ടപ്പെട്ടുപോയല്ലോ എന്നു വിലപിക്കാനെ ദൈവപുത്രനാകുന്നുള്ളൂ. നിങ്ങള്‍ ദേവാലയങ്ങളാല്‍ നഷ്ടപ്പെട്ടുപോയല്ലോ'' എന്നു വിലപിക്കാനെ ദൈവപുത്രനാകുന്നുള്ളൂ. അദ്ദേഹം നടന്നുപോയ വഴിത്താരകളില്‍ ഉയര്‍ന്നുപൊങ്ങിയ വിലാപങ്ങള്‍, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍, അങ്ങനെ മധ്യപൗരസ്ത്യദേശത്തിന്റെ കലങ്ങിമറിഞ്ഞ കാഴ്ചകള്‍. പ്രവാചകന്റെ കാല്പാടുകള്‍ ധ്യാനിച്ച് ഒരു പുതിയ തലമുറ പിന്നെയും അവന്റെ വരവിനായ് കാത്തിരിക്കുന്നു. കലുഷിതമായ പലസ്തീന്‍, ഇസ്രായേല്‍ ഉള്‍ക്കൊള്ളുന്ന മധ്യപൂര്‍വദേശത്തിന്റെ സമകാലികതകളിലേക്ക് ബൈബിള്‍ കഥയുമായ് ഒരു എഴുത്തുകാരന്‍ പടിയിറങ്ങിവരുന്നു. കാവ്യാത്മകമായ ഇതിലെ ഭാഷാശൈലിതന്നെയാണ് ഈ നോവലിനെ ഏറ്റവും മികച്ച അനുഭവമാക്കുന്നത്.Write a review on this book!. Write Your Review about നസ്രേത്തിലെ പുല്‍മേടുകള്‍ Other InformationThis book has been viewed by users 1567 times