Book Name in English : Natakadarppanam
നാടകരചന, സംവിധാനം, അഭിനയം, റിഹേഴ്‌സല്‍, രംഗസജ്ജീകരണം, ചമയം, ദീപവിതാനം, സംഗീതം, രംഗാവതരണം… തുടങ്ങി ഒരു നാടകത്തിന്റെ രചനമുതല്‍ പൂര്‍ണ്ണനാടകമായിത്തീരുന്നതുവരെ കടന്നുപോകുന്ന എല്ലാ മേഖലകളെക്കുറിച്ചും ലളിതസുന്ദരമായ ഭാഷയില്‍ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. കാലാകാലങ്ങളായി ലോക നാടകവേദിയില്‍ വന്നുചേര്‍ന്ന മാറ്റങ്ങളും വ്യത്യസ്ത ശൈലികളും പരീക്ഷണങ്ങളും സാങ്കേതിക-സൈദ്ധാന്തിക വിശദാംശങ്ങളും ലോകനാടകഭൂപടം സൃഷ്ടിച്ചെടുത്ത രചയിതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം ഈ പുസ്തകത്തില്‍ കടന്നുവരുന്നു. ഒപ്പം, ഏതു നാടകത്തിനും പൂര്‍ണ്ണതനല്‍കുന്ന പ്രേക്ഷകന്‍ എന്ന വിധികര്‍ത്താവിന്റെ മനസ്സിലൂടെയുള്ള നാടകവിശകലനങ്ങളും. നാടകപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കുമെല്ലാം വേണ്ടി മലയാളനാടകത്തിന്റെ
കുലപതി എന്‍.എന്‍. പിള്ള രചിച്ച പഠനഗ്രന്ഥം.Write a review on this book!. Write Your Review about നാടകദർപ്പണം Other InformationThis book has been viewed by users 655 times