Book Name in English : Ningalkkum I A S Nedaam
25,000 - ല്‍ അധികം കോപ്പികള്‍ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലര്‍ .
ഐ എ എസ് , ഐ .എഫ് എസ് ഐ പി എസ് തുടങ്ങിയ ഇരുപതിലധികം തസ്തികകളിലേക്കുള്ള സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രചോദനവും ദിശാബോധവും നല്കുന്ന ഒരു പഠനാനുഭവം. പരീക്ഷ സംബന്ധിച്ച ഒട്ടേറെ വിശദാംശങ്ങളടങ്ങിയ ഇൗ ഗ്രന്ഥം സിവില്‍ സര്‍വീസസ് സ്വപ്‌നം കാണുന്ന ഏതൊരു വിദ്യാര്‍ഥിക്കും പ്രയോജനപ്പെടുമെന്ന കാര്യം ഉറപ്പാണ്.’’സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുപ്പു നടത്തുന്ന സമയത്താണ് ’ഐ.എ.എസ്. നേടിയാല്‍ എന്റെ അനുഭവങ്ങള്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം’ എന്ന ആഗ്രഹം ആദ്യമായി മനസ്സിലേക്കു കടന്നുവന്നത്. വ്യക്തമായ പ്രേരണയുടെയും ലക്ഷ്യബോധത്തിന്റെയും മാര്‍ഗനിര്‍ദേശത്തിന്റെയും അഭാവം കാരണം ഡിഗ്രി പഠനകാലം മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ട തയ്യാറെടുപ്പു നടത്താന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. കൂടാതെ പെട്ടെന്നു വിജയിക്കണമെന്നുള്ള ആഗ്രഹം നിമിത്തം ചിട്ടയോടെയും ക്ഷമയോടെയുമുള്ള പഠനം ആദ്യനാളുകളില്‍ ഞാന്‍ നടത്തിയിരുന്നില്ല. അതിനാല്‍, സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കണമെന്ന് ആഗ്രഹമുള്ള പുതിയ തലമുറയ്ക്ക് പ്രചോദനവും, പ്രോത്സാഹനവും, വ്യക്തമായ ദിശാബോധവും നല്കണം എന്നും, പഠനകാലഘട്ടത്തില്‍ എനിക്കുപറ്റിയ തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാണിച്ച് ഇനി വരുന്നവര്‍ക്ക് നല്ലൊരു പാത തെളിച്ചുകൊടുക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. ഈ ഒരു ചിന്തയാണ് ഈ പുസ്തകമെഴുതാനുള്ള ഏറ്റവും വലിയ പ്രേരണ.’’-ഹരികിഷോര്‍ എസ്.
പത്താം പതിപ്പ്.Write a review on this book!. Write Your Review about നിങ്ങള്‍ക്കും ഐ എ എസ് നേടാം Other InformationThis book has been viewed by users 3440 times