Book Name in English : Nirmithabuddhikalathe Samoohikarashtreeya Jeevitham
ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങൾ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകൾ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന ബോധ്യം സമൂഹത്തിലേക്കെത്തിക്കുക. രണ്ട്, കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സാങ്കേതികവിദ്യയുടെ രാഷ്ട്രീയം ഒരു ചർച്ചാവിഷയമായി അവതരിപ്പിക്കുക. മൂന്ന്, വായനക്കാർക്ക് ഇത്തരം സാങ്കേതികവിദ്യകൾ തുടർന്നും ഉപയോഗിക്കുമ്പോൾതന്നെ അവയുടെ സ്വാധീനവലയത്തിൽനിന്നും ഒരു കൈയകലം പാലിക്കാൻ സാധിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുക. മേൽപ്പറഞ്ഞ ലക്ഷ്യങ്ങളെക്കാൾ എല്ലാം ഉപരി നാലാമതായി നൈതികതയിലൂന്നിയ വിവരശാസ്ത്ര അൽഗോരിതങ്ങളുടെ ഒരു പുതിയ തലമുറ ഉണ്ടാവും എന്ന പ്രത്യാശ പുസ്തകരചനയിലുടനീളം വെച്ചുപുലർത്തിയിട്ടുമുണ്ട്.Write a review on this book!. Write Your Review about നിര്‍മ്മിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം Other InformationThis book has been viewed by users 574 times