Book Name in English : Nee Ennodukoode Parudeesayil Irikkum
ആകസ്മികമായി ജീവിതത്തില്‍ സംഭവിക്കുന്ന തീവ്രാനുഭവങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ നോവല്‍. കടല്‍മക്കളുടെ സത്യത്തേയും രക്ഷയേയും സാക്ഷിയാക്കി ഒരു വ്യക്തിയുടെ മാനസികപരിവര്‍ത്തനങ്ങള്‍ ഈ നോവലില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. കൊലപാതകവും ജയില്‍ജീവിതവും പ്രളയവും തുടര്‍ച്ചകളായി മാറുന്ന സ്റ്റീഫന്‍റെ ജീവിതത്തിലെ ഗതിവിഗതികള്‍. ആത്യന്തികമായി നന്മ ജയിക്കുമെന്ന് വിശ്വാസത്തിന്‍റെ പ്രതിഫലനം. പ്രകൃതി നല്‍കുന്ന കഠിനവേദനകളെ ദൈവവചനങ്ങളിലൂടെ അതിജീവിക്കുന്ന മനുഷ്യരുടെ കഥ.
“തകഴിയുടെ വെള്ളപ്പൊക്കത്തിനുശേഷം ഇത്ര ആഘാതശക്തിയുള്ള ഒരു ജലയാത്ര നാം ഇതുപോലെ അനുഭവിച്ചിട്ടുണ്ടാവുകയില്ല. പാണ്ടനാട്ടെ പ്രളയദേശത്തിനു മുകളിലൂടെ ആന്‍ഡ്രുവിന്‍റെയും സ്റ്റീഫന്‍റെയും വള്ളം സഞ്ചരിച്ചു സൃഷ്ടിക്കുന്ന ജീവിതഭൂപടം മലയാളിയുടെ വിഷ്വല്‍ ഭൂതകാലത്തിനുള്ളിലെ വലിയൊരു ഞെട്ടലിന്‍റെ കാലമാണ്. അവിടെ കടലിന്‍റെ മക്കള്‍ രക്ഷയുടെ ഇതിഹാസങ്ങള്‍ സൃഷ്ടിച്ചു. കടലിനെ പല ഭാവനയോടെ അനേകം പേര്‍ മലയാളഭാഷയില്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും 2018ലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു പുതിയ ആഖ്യാനം ഇവിടെ സംഭവിക്കുന്നു.“Write a review on this book!. Write Your Review about നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും Other InformationThis book has been viewed by users 1348 times