Book Image
  • നീലക്കുറിഞ്ഞി
  • back image of നീലക്കുറിഞ്ഞി

നീലക്കുറിഞ്ഞി

ഡോ കെ ശ്രീകുമാര്‍

12 പുസ്തകങ്ങൾ 

നമ്മുടെ സ്വരമായ്
കുറുക്കന്റെ കല്യാണം
ചക്കരമാവ്
ആദു പഠിച്ച പാഠങ്ങൾ
കറുപ്പിനഴക്
മാനം നോക്കിപ്പോകുന്നു
പാതിരാസൂര്യൻ
വേണം; വേണ്ട
പേരിലെന്ത് ?
കാക്കത്തമ്പുരാട്ടി
യാത്രക്കുട്ടി
സ്‌നേഹവീട്
എന്നീ 12 പുസ്തകങ്ങൾ അടങ്ങിയ സഞ്ചയം.
Following are the 12 items in this package
Printed Book

Rs 780.00
Rs 699.00

1)  പേരിലെന്ത് by ഡോ കെ ശ്രീകുമാര്‍

Rs 65.00
“മോനേ, നീയിനി ദുശ്ശീലനല്ല. നിനക്ക് നല്ലൊര്യ പേരു വേണം.” സുബൈദ ടീച്ചർ പറഞ്ഞു.

“ഒരു പേരിലെന്തിരിക്കുന്നു ടീച്ചറേ? ദുശ്ശീലനം നല്ലതു പലതും ചെയ്യാമല്ലോ.” അവന്റെ മറുപടി കേട്ട് ടീച്ചർക്ക് ഉത്തരംമുട്ടി. പേരിലല്ല, പ്രവൃത്തിയിലാണ് കാര്യം എന്ന് സമർത്ഥിക്കുന്ന
പേരിലെന്ത്

2)  കാക്കത്തമ്പുരാട്ടി by ഡോ കെ ശ്രീകുമാര്‍

Rs 65.00
അഴകുള്ള കുഞ്ഞിക്കാക്കയെ തന്നോടു ചേർത്തുനിർത്തി, കുഞ്ഞിക്കൊക്കിലേയ്ക്ക് തീറ്റ പകർന്ന് അമ്മക്കാക്കച്ചി പറഞ്ഞു: “എന്തു ഭംഗിയാണ് എന്റെ കാക്കത്തമ്പുരാട്ടിക്ക്!” വെച്ചുകെട്ടലുകളല്ല, തനതുസൗന്ദര്യമാണ് പ്രധാനം എന്ന് കുഞ്ഞോമനകളെ ബോധ്യപ്പെടുത്തുന്ന കൊച്ചുകഥ
കാക്കത്തമ്പുരാട്ടി

3)  പാതിരാസൂര്യ by ഡോ കെ ശ്രീകുമാര്‍

Rs 65.00
“ഇന്നെന്തേ പകലിത്ര കുറഞ്ഞുപോയി?” നടക്കുന്നതിനിടയിൽ അവർ പരസ്‌പരം ചോദിച്ചു.

അതിന് ആർക്കും ഉത്തരമുണ്ടായില്ല. എന്നും പകലുദിക്കുന്ന സൂര്യൻ അന്ന് പാതിരാത്രി ഉദിച്ചപ്പോൾ ഉണ്ടായ കോലാഹലങ്ങൾ എന്തൊക്കെയാണെന്ന്
നോക്കണേ!
പാതിരാസൂര്യ

4)  വേണം വേണ്ട by ഡോ കെ ശ്രീകുമാര്‍

Rs 65.00
’വേണം’, ’വേണ്ട’
എന്നിവ നല്ല വാക്കുകളാണെന്നും ഓരോന്നും എപ്പോൾ, എവിടെ പ്രയോഗിക്കുന്നു എന്നതാണ് പ്രധാനമെന്നും അച്ഛനമ്മമാർ മീനക്കുട്ടിക്ക് പറഞ്ഞുകൊടുത്തു. അവസരത്തിനനുസരിച്ച് ‘വേണ’മെന്നോ ‘വേണ്ട’യെന്നോ ഉപയോഗിച്ച് അവൾ മിടുക്കിയായി!
വേണം വേണ്ട

5)  കുറുക്കന്റെ കല്യാണം by ഡോ കെ ശ്രീകുമാര്‍

Rs 65.00
“ചാറ്റൽമഴയും പൊൻവെയിലും കാട്ടിലെ കുറുക്കന്റെ കല്യാണം!” മഴയും വെയിലും ഒന്നിച്ചുവന്നപ്പോൾ കഴുത്തിൽ വരണമാല്യം ചാർത്തിയ
കുറുക്കന്റെ കല്യാണം

6)  യാത്രക്കൂട്ടി by ഡോ കെ ശ്രീകുമാര്‍

Rs 65.00
ഒന്നാം ക്ലാസുകാരി ദിയക്കുട്ടിക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ മാജിക് സ്ലേറ്റും ചായപ്പെൻസിലുകളും കൊണ്ട് അവൾ അദ്ഭുതങ്ങൾ സൃഷ്ടിച്ചു. അങ്ങനെയങ്ങനെയങ്ങനെ ചിത്രക്കുട്ടി ദിയക്കുട്ടി “യാത്രക്കുട്ടി’യായി മാറി!
യാത്രക്കൂട്ടി

7)  സ്‌നേഹവീട് by ഡോ കെ ശ്രീകുമാര്‍

Rs 65.00
സമൂഹത്തിനുതകുംവിധം മക്കളെ വളർത്തിയെടുക്കുകയാണ് ഏത് അച്ഛനമ്മമാരുടെയും കടമ. സ്നേഹവീടിന്റെ തണലിൽ അഭിയുടെയും അമ്മുവിന്റെയും ജീവിതങ്ങളെ മാത്യകാപരമായി പടുത്തുയർത്തിയ അച്ഛനമ്മമാരുടെ കഥ!

’നീലക്കുറിഞ്ഞി’ എന്ന 12 സചിത്രബാലപുസ്തകങ്ങളിലൊന്നാണ് ’സ്നേഹവീട്
സ്‌നേഹവീട്

8)  കറുപ്പിനഴക് by ഡോ കെ ശ്രീകുമാര്‍

Rs 65.00
“അമ്മേ പറയ്, എൻ്റെ കറുപ്പിന് ഭംഗിയില്ലേ?“
കൃഷ്ണ അമ്മയുടെ കഴുത്തിൽ കൈചുറ്റി കൊഞ്ചി.

അഴകാണ്, എന്റെ പൊന്നുമോൾക്ക് ഏഴഴകാണ്!” “ അമ്മ കൃഷ്ണയുടെ കവിളിൽ പഞ്ചാരയുമ്മ കൊടുത്തുകൊണ്ടു പറഞ്ഞു.
വെളുക്കാൻ തേച്ചത് പാണ്ടായ കൃഷ്ണയെന്ന
കൊച്ചുകുട്ടിയുടെ കഥ
കറുപ്പിനഴക്

9)  മാനം നോക്കിപ്പോകുന്നു by ഡോ കെ ശ്രീകുമാര്‍

Rs 65.00
“ഞാനെന്താ വലിയ കുട്ടിയായില്ലേ? ഇനിയെന്നും നമുക്ക് ഒന്നിച്ചു പറന്നുനടക്കാം, കേട്ടോ.”

ബലൂൺകുഞ്ഞ് അച്ഛനമ്മമാരോട് കുറെക്കൂടി ചേർന്നിരുന്നു. ബലൂണച്ഛന്റെയും ബലൂണമ്മയുടെയും സ്നേഹത്തണലിൽ വളർന്ന ബലൂൺകുഞ്ഞിന്റെ ആകാശയത്രയുടെ കഥ
മാനം നോക്കിപ്പോകുന്നു

10)  ചക്കരമാവ് by ഡോ കെ ശ്രീകുമാര്‍

Rs 65.00
“എന്റെ ചക്കരത്തേന്മാവ്!”
വിറകുവെട്ടി മടങ്ങിവന്ന് ചക്കരമാവിൻ്റെ തടിയിൽ ഉമ്മവെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്നെ വെട്ടിവീഴ്ത്താനെത്തിയ വിറകുവെട്ടിയെ തണലും കാറ്റും ചക്കരമാമ്പഴവും നൽകി സൽക്കരിച്ച തേന്മാവിന്റെ കഥ!
ചക്കരമാവ്

11)  നമ്മുടെ സ്വരമായ് by ഡോ കെ ശ്രീകുമാര്‍

Rs 65.00
ബഹുസ്വരതയുടെയും ഒത്തൊരുമയുടെയും പാഠങ്ങൾ പക്ഷിമൃഗാദികളിലൂടെ കുരുന്നുമനസ്സുകളിലേക്ക് പകരുന്ന കുഞ്ഞുകഥ!

’നീലക്കുറിഞ്ഞി’ എന്ന 12
സചിത്രബാലപുസ്തകസഞ്ചയത്തിൽ ഒന്നാണ് നമ്മുടെ സ്വരമായ്
നമ്മുടെ സ്വരമായ്

12)  ആദു പഠിച്ച പാഠങ്ങൾ by ഡോ കെ ശ്രീകുമാര്‍

Rs 65.00
അല്ലെങ്കിൽത്തന്നെ തീവ്രമായ ജീവിതാനുഭവങ്ങളല്ലേ എല്ലാ മനുഷ്യരെയും കരുത്തരാക്കുന്നത്?

കടുകോളം ആത്മവിശ്വാസമില്ലാതിരുന്ന ആദു പ്രതിസന്ധികൾ തരണം ചെയ്‌ത് കരുത്തനായ കഥ!
ആദു പഠിച്ച പാഠങ്ങൾ
Write a review on this book!.
Write Your Review about നീലക്കുറിഞ്ഞി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 640 times

Customers who bought this book also purchased
Cover Image of Book മാതവി
Rs 250.00  Rs 237.00