Book Name in English : Neelapponman
പ്രണയം കുളിരാർന്നൊഴുകിയ വഴികളിലെങ്ങും വിരഹത്തിന്റെ മരുക്കാറ്റ് വീശി. വിശ്വാസത്തിന്റെ ചരടുകൾ പൊട്ടിച്ചിതറിയിടത്ത് അപ്രിയസത്യങ്ങൾ സ്ഥാനം പിടിച്ചു. സ്വാഭാവികമായ കഥാതന്തുവിൽ നിന്നും ഉദ്വേഗപൂർവ്വമായ ഒരു അന്വേഷണകാലത്തിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന പ്രമേയവുമായി ഒരു നീലപ്പൊന്മാൻ. പ്രണയത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവുകൾ, പ്രണയിനിയുടെ തിരോധാനം എന്നീ സംഭവങ്ങൾക്കു മുന്നിൽ പതറിപ്പോകുന്ന ഒരു യുവാവിന് ആരാണ് താങ്ങായി എത്തിയത് എന്ന് വായനക്കാരെ അമ്പരപ്പിക്കുന്നു. വിശ്വാസത്തിന്റെ വേലിപ്പടർപ്പുകൾ പൊളിച്ചുമാറ്റി ബന്ധങ്ങൾ തന്നെ കുറ്റാരോപിതരായി കൺമുന്നിലെത്തുന്ന അവിചാരിത മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന നോവൽ.Write a review on this book!. Write Your Review about നീലപ്പൊന്മാന്‍ Other InformationThis book has been viewed by users 175 times