Book Name in English : Neelavelichavum Mattu Pradhaana Kathakalum
“ ആദ്യമായും ഇപ്പോഴും കഥയെഴുതുമ്പോള്‍ എനിക്ക് യാതൊരു ആവേശവുമുണ്ടായിരുന്നില്ല. ഒരു കഥ എന്നിലുണ്ടാവുന്നു. അല്ലെങ്കില്‍ ഒരു കഥ ഞാന്‍ സ്വരുക്കൂട്ടിയെടുക്കുന്നു. അധികവും എന്റെ അനുഭവങ്ങളായിരിക്കും. ഞാന്‍ അതില്‍ ജീവിച്ച് ചിരിച്ചോ, കരഞ്ഞോ, ചിന്തിച്ചോ, ചൂടോടെ പതുക്കെ എഴുതുന്നു. അത്രയേയുളളൂ. എഴുതുമ്പോള്‍ വൃത്തിയുളള ചുറ്റുപാടായിരിക്കണം. പിന്നെ ശാന്തി - അതുമുണ്ടായിരിക്കണം. അധികവും ഞാന്‍ എഴുതിയിട്ടുളളത് പൂങ്കാവനത്തിലിരുന്നാണ് . ബാക്ക്ഗ്രൗണ്ടായിട്ട് സംഗീതവുമുണ്ടായിരിക്കും . സംഗീതസാന്ദ്രമായ അന്തരീക്ഷം ,
ഞാന്‍ ഒരുപാടുകാലം രാജ്യങ്ങളായ രാജ്യങ്ങളെല്ലാം ചുറ്റിക്കറങ്ങിയിട്ടുളളതുകൊണ്ട് എനിക്ക് ധാരാളം അനുഭവങ്ങളുണ്ട് . എഴുതുന്നതിലധികവും എന്റെ അനുഭവങ്ങളായിരിക്കും എന്നു ഞാന്‍ പറഞ്ഞല്ലോ . ഞാന്‍ എഴുതുമ്പോള്‍ അതില്‍ തിന്മ ഉണ്ടായിരിക്കരുത് എന്ന് എനിക്ക് നല്ല ബോധം കാണും. പിന്നെ കഥയ്‌ക്കുവേണ്ടി പൊടിപ്പും തൊങ്ങലുമൊക്കെ ഞാന്‍ വെയ്‌ക്കും. ഞാനും എന്റെ ചുറ്റിലുമുളളവരുമൊക്കെ കാമക്രോധാദികളുളളവരാണല്ലോ . അനുസ്യൂതമായ ജീവന്റെ പ്രവാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നു . ”
Write a review on this book!. Write Your Review about നീലവെളിച്ചവും മറ്റ് പ്രധാന കഥകളും Other InformationThis book has been viewed by users 2502 times