Book Name in English : Noolpavakal
കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവർ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റേയും കൗമാരത്തിന്റേയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓർമ്മപ്പെടുത്തലും ആണ് ഈ കൃതി, അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ ശക്തമായ ഓർമ്മകൾ യഥാർത്ഥമായി മറ്റുള്ളവർക്കായി പകർത്തുകയും, അതിൽ സത്യത്തിന്റെ വെളിച്ചം വിതറുകയും ചെയ്യുകയെന്ന അത്ഭുതമാണ് നൂൽപ്പാവകൾ. തികച്ചും ഗ്രാമീണമായ വാക്കുകളും അനുഭവങ്ങളും ആണ് ഈ നോവലിന്റെ വഴിയിലൂടെ ആശ കൂട്ടിക്കൊണ്ട് പോകുമ്പോൾ നമ്മളോട് പറയുന്നത്. നൂൽപ്പാവകൾ കഥയെഴുത്തല്ല, മനസ്സ് നിറയ്ക്കുന്ന വിസ്മയിപ്പിക്കുന്ന ഒരു കഥ പറച്ചിലാണ്.
- മധുപാൽ
Write a review on this book!. Write Your Review about നൂൽപ്പാവകൾ Other InformationThis book has been viewed by users 287 times