Book Name in English : Nosstalgia
നൊസ്റ്റ് മുതല്‍ നൊസ്റ്റാള്‍ജിയ വരെ
അതിഗഹനമായ ജീവിതാന്വേഷണങ്ങളും അസ്തിത്വദുഃഖത്തിന്റെ ആകുലതകളും ഈ പുസ്തകത്തിലെ പ്രമേയമേയല്ല ! ഭൂമിയെ അച്ചുതണ്ടിൽ നിന്ന്
തെറിപ്പിക്കാൻ മാത്രം ശക്തമായ കുറിപ്പുകൾ എന്ന അവകാശവാദവുമില്ല. പല ഇടങ്ങളിൽ ജീവിക്കുന്ന പലർ, പലപ്പോഴായി ഫേസ്ബുക്ക് എന്ന മാധ്യമത്തിൽ കോറിയിട്ട എഴുത്തുകളുടെ സമാഹാരമാണിത്. മിക്കപ്പോഴും ചെറുചിരിയായും ഇടക്ക് നേർത്ത നൊമ്പരമായും നനുത്ത സാന്ത്വനമായും മനുഷ്യമനസ്സിനെ തൊട്ടുതലോടുന്ന അനുഭവരസക്കൂട്ട്. നിത്യജീവിതത്തിന്റെ നിസ്സഹായതകളിൽ, മുഷിഞ്ഞ യാത്രകളുടെ വിരസതകളിൽ, വീർപ്പുമുട്ടിക്കുന്ന വിഹ്വലതകളിൽ, എല്ലാം മറന്ന് അല്പനേരത്തേക്ക് പുസ്തകത്താളുകളിൽ അലയാൻ പ്രേരിപ്പിക്കുന്ന രചനയാണ് നൊസ്റ്റാൾജിയ പുരണ്ട നൊസ്സിന്റെ കിസ്സകൾ..
‘നൊസ്സ്റ്റാൾജിയ’Write a review on this book!. Write Your Review about നൊസ്സ്റ്റാൾജിയ Other InformationThis book has been viewed by users 873 times