Book Name in English : Pakshikalum Oru Manushyanum - Induchoodante Jeevitham
ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അടുത്തറിയാന്‍ സഹായിക്കുന്ന അസാധാരണഗ്രന്ഥം. ‘കേരളത്തിലെ പക്ഷികള്‍’ എന്ന ക്ലാസിക് കൃതിയിലൂടെ കേരളസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇന്ദുചൂഡന്‍ പ്രകൃതിസ്‌നേഹികളുടെ നിത്യപ്രചോദനമാണ്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ ശ്രീ.സുരേഷ് ഇളമണ്‍ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. അദ്ദേഹത്തോട് നമ്മള്‍ മാത്രമല്ല, വരുംതലമുറകളും കടപ്പെട്ടിരിക്കുന്നു.
-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികള്‍’ മലയാളത്തിലെ ഏറ്റവും മികച്ച പ്രകൃതിഗ്രന്ഥവും അതുല്യമായ ഗദ്യാനുഭവവുമാണ്. പക്ഷികളുടെ ലോകത്തെക്കുറിച്ചുള്ള തന്റെ ശാസ്ത്രപരവും അതീവരസകരങ്ങളുമായ നിരീക്ഷണങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയത്, മലയാളഭാഷയുടെ സൗന്ദര്യങ്ങളിലേക്ക് പക്ഷികളെപ്പോലെതന്നെ ചിറകടിച്ചുയരുന്ന ഭാവനാധാരാളിത്തത്തോടും ഭാഷാവൈഭവത്തോടുമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പക്ഷിലോക പര്യവേക്ഷണങ്ങളെയും, ശിഷ്യനും പ്രസിദ്ധ പ്രകൃതിച്ഛായാഗ്രാഹകനുമായ സുരേഷ് ഇളമണ്‍, ഓര്‍മ്മകളും ചരിത്രരേഖകളും കോര്‍ത്തിണക്കി സമഗ്രമായും അത്യാകര്‍ഷകമായും ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ധാരാളം ചിത്രങ്ങളോടെ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഓര്‍മ്മപ്പുസ്തകം കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിനും മലയാളസാഹിത്യത്തിനും പ്രകൃതിപഠനമേഖലയ്ക്കും അമൂല്യമായ മുതല്‍ക്കൂട്ടാണ്.
-സക്കറിയWrite a review on this book!. Write Your Review about പക്ഷികളും ഒരു മനുഷ്യനും - ഇന്ദുചൂഡൻ്റെ ജീവിതം Other InformationThis book has been viewed by users 219 times