Book Name in English : Padakkam
ആചാരങ്ങളും വിശ്വാസങ്ങളും കൂടിച്ചേരുന്ന സ്ഥലികളെ
മനോഹരമായി ആവിഷ്‌കരിക്കുകയാണ് വര്‍ഗീസ് അങ്കമാലി ചെയ്യുന്നത്. അത് പുറംലോകം കാണുന്ന, അനുഭവിക്കുന്ന,
മനസ്സിലാക്കുന്ന ഒരു ഭൂമികയേയല്ല. ആ ജീവിതങ്ങളുടെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുകയും അവരോട് നിരന്തരം ഇടപെടുകയും ചെയ്യുന്ന ഒരാള്‍ക്കു മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്ന അനന്യത അതിനുണ്ട്. പുറമേ നില്‍ക്കുന്നവര്‍ക്ക് ഉട്ടോപ്യ എന്നു തോന്നുന്ന
എന്നാല്‍ ഒരു ചെറുസമൂഹത്തിന്റെ യഥാര്‍ത്ഥമായ ജീവിതത്തെയാണ് ഈ കഥകള്‍ നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്.
-അവതാരികയില്‍ ബെന്യാമിന്‍
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചസമയത്തുത്തന്നെ
ഏറെ ചര്‍ച്ചചെയ്യപ്പെട്ട കപ്ലോന്‍, സ്ലീവാമല, സേവ, പടക്കം,ദയറ, 666
എന്നീ കഥകളുള്‍പ്പെടെ ചാവുനാടകത്തിലെ വിദൂഷകന്‍,
ലിഫ്റ്റും ഗോവണിയും, രക്ഷാടനം, ഉപ്പുപുരട്ടിയ മുറിവുകള്‍ എന്നിങ്ങനെ പത്തുകഥകള്‍
വര്‍ഗീസ് അങ്കമാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരംWrite a review on this book!. Write Your Review about പടക്കം Other InformationThis book has been viewed by users 173 times