Book Name in English : Pandit Karuppan Jeevihavum Porattavum
അതുല്യപ്രതിഭാശാലിയായ കവി, വിദ്യാഭ്യാസ വിചക്ഷണന്‍, സംസ്കൃത പണ്ഡിതന്‍ , ധീരനായ സാമൂഹിക പരിഷ്കര്‍ത്താവ്, തൂലിക പടവാളാക്കി പോരാടിയ മനുഷ്യാവകാശ പ്രവര്ത്തകന്‍ എന്നീ നിലകളില്‍ ചരിത്രത്തിന്റെ താളുകളില്‍ നിറഞ്ഞു നില്ക്കുന്ന കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ താന്‍ ജനിച്ച ധീരവസമുദായത്തിന്റെ മാത്രമല്ല മറ്റു പിന്നോക്ക സമുദായങ്ങളുടെയും രക്ഷകനായി പ്രവര്‍ത്തിച്ചു . ആ യുഗപ്രഭാവന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞ തലമുറ ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു . പുതിയ തലമുറയ്ക്ക് വേണ്ടത്ര അറിവുമില്ല . ഈ സാഹചര്യത്തില്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഇതിഹാസതുല്യമായ ജീവിതകഥ തലമുറകളിലേക്ക് കൈമാറി അദ്ദേഹത്തെ ജനഹൃദയങ്ങളില്‍ ഒരു ജ്വലിക്കുന്ന സ്മരണയായി നിലനിര്‍ത്തെണ്ടതുണ്ട് . ആവഴിക്കുള്ള ഒരു ചെറിയ ശ്രമമാണ് ഈ കൃതി .
Write a review on this book!. Write Your Review about പണ്ഡിറ്റ് കറുപ്പന്‍ ജീവിതവും പോരാട്ടവും Other InformationThis book has been viewed by users 3562 times