Book Name in English : Parichayakam
എന്റെ സുഹൃത്ത് ജോണ്‍പോള്‍ ഒരു അക്കാദമിക്ക് പണ്ഡിതനല്ല ; അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് . ഉള്ളംകൈയ്യിലെ നെല്ലിക്കപോലെ സിനിമാ പ്രപഞ്ചം മുഴുവന്‍ മനസ്സിലുണ്ട് . അതില്‍നിന്ന് ചികഞ്ഞെടുത്ത ഓര്‍മ്മകള്‍ പങ്കിടുമ്പോള്‍ എനിക്കു വേണ്ടി , എന്നോട് മാത്രം പറയുന്നതാണെന്നെ വായനക്കാരന് തോന്നു . വായനക്കാരന്റെ ഈ സ്വകാര്യതാ ബോധത്തിലാണ് ആഖ്യാതാവിന്റെ ആത്മാര്‍ത്ഥത വെളിവാകുന്നത് . അച്ചടിച്ച ഒരു ക്ഷണക്കത്ത് പൊതുവായ ഓന്നാണെന്നെ നമുക്ക് തോന്നു . അതിനടിയില്‍ ’ എന്റെ വിവാഹമാണ് , മാഷ് തീര്‍ച്ചയായും വരണം ’ എന്ന് കൈയ്യക്ഷരത്തില്‍ ഒരു കുറിപ്പുണ്ടെങ്കില്‍ വിവാഹത്തിന് നാം പോയിരിക്കും കാരണം എനിക്കുവേണ്ടി മാത്രമാണ് ആ ക്ഷണം . ഈയൊരു ബന്ധമാണ് ആഖ്യാതാവിനോട് വായനക്കാരനുണ്ടാവേണ്ടത് , എഴുത്തുകാരന്റെ ഈ കൈയ്യൊപ്പാണ് ആഖ്യാനത്തിലെ ആത്മാര്‍ത്ഥത . - ഡോ കെ ജി പൗലോസ്Write a review on this book!. Write Your Review about പരിചായകം Other InformationThis book has been viewed by users 3907 times