Book Name in English : Parayi Petta Panthirukulam
പറയിപ്പെറ്റ പന്തിരുകുലം' ഒരു മിത്താണ്. ജാതികളും ഉപജാതികളും തങ്ങളുടെ ശക്തിയും പ്രതാപവും പാവപ്പെട്ടവരുടെമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന ഒരു കാലഘട്ടം മലയാളക്കരയില്‍ ഉണ്ടായിരുന്നു. ജന്മിനാടുവാഴി മേധാവിത്വം ജാതിയാകുന്ന പടവാളെടുത്ത് അടിയാളരുടെ തല കൊയ്‌തിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നവരെ എതിര്‍ക്കാന്‍ അവരുടെ കൈയ്യില്‍ ഒന്നുമില്ല. അവര്‍ സ്വപ്‌നം കണ്ടു. തങ്ങള്‍ മോചിതരാകുന്നത്. അവരുടെ സ്വപ്‌നം, സര്‍വ്വാഭരണ വിഭൂഷിതയായ ഒരു ഭ്രാന്തിപ്പെണ്ണിനെപ്പോലെ ഓടിനടന്നു. ഭ്രാന്തിയായിരുന്നെങ്കിലും അവള്‍ ഉച്ചരിക്കുന്നത് അര്‍ത്ഥമുള്ള പദങ്ങളായിരുന്നു. ഇത്തരമൊരു കൃതി രചിക്കാന്‍ നീണ്ട വര്‍ഷങ്ങള്‍ ഞാനെടുത്തു. അനേകം വൃദ്ധപണ്ഡിതന്മാരെ സന്ദര്‍ശിച്ചു. അതില്‍ പാണനും പറയനും പുലയനും പെടും. ഈ കൃതി ദേശാഭിമാനി വാരികയില്‍ 46 ലക്കങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. `പറയിപ്പെറ്റ പന്തിരുകുലം' കാണാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
ബ്രാഹ്മണനും വിക്രമാദിത്യ സദസ്സിലെ മഹാപണ്ഡിതനുമായിരുന്നു വരരുചി. അദ്ദേഹത്തിന് പഞ്ചമി എന്ന പറയകന്യകയെ വിവാഹം കഴിക്കേണ്ടിവന്നു. ബ്രാഹ്മണന് പറയ സ്‌ത്രീയില്‍ 12 മക്കളുണ്ടായി. തന്റെ മക്കളെ നോക്കിവളര്‍ത്താനുള്ള ഭാഗ്യം പഞ്ചമിക്കുണ്ടായില്ല. കുട്ടികള്‍ ഓരോ ദിക്കില്‍ ഓരോ ജാതിയില്‍ വളര്‍ന്നു. `പറയിപ്പെറ്റ പന്തിരുകുലം' ഇവിടെ നിന്നും ഉത്ഭവിക്കുന്നു. ഒരു മിത്തിന് കാലഘട്ടത്തിന്റെ പരിണാമ പ്രക്രിയയിലൂടെ രൂപം നല്‍കുകയാണ് ശ്രീ.പി.നരേന്ദ്രനാഥ്. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ് `പറയിപ്പെറ്റ പന്തിരുകുലം'.reviewed by Anonymous
Date Added: Tuesday 15 Feb 2022
❤️
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 15 Feb 2022
Very nice\r\n
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 15 Feb 2022
Very nice
Rating: [5 of 5 Stars!]
Write Your Review about പറയിപ്പെറ്റ പന്തിരുകുലം Other InformationThis book has been viewed by users 21794 times