Book Name in English : Parudeesa
അധിനിവേശത്തിന്റെ ഇരകളാകുന്ന മനുഷ്യജന്മങ്ങൾ. യാതനയുടെ ഉൾപ്പുകച്ചിലുകൾ. സങ്കടത്തിന്റെ തീരാക്കയങ്ങൾ. എന്തിനെയും അടിമകളാക്കുന്ന, പണയമാക്കുന്ന വ്യാപാരതന്ത്രങ്ങൾ. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് പറുദീസ എന്ന നോവൽ എഴുത്തിന്റെ ആകാശത്തെ തൊടുന്നത്. യൂസുഫ് എന്ന കഥാനായകന്റെ യാത്രകൾ, പ്രണയങ്ങൾ, വേദനകൾ, സന്ദേഹങ്ങൾ, സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ, ഇവയിലൂടെ കഥ വികസിക്കുമ്പോൾ, ഇങ്ങനെയും ഒരു ലോകമോ എന്ന് ഭ്രമപ്പെടുമ്പോൾ അതൊരു തേങ്ങലായി, കണ്ണുനീരായി വായനക്കാരന്റെ ഉള്ളിൽ ഉറഞ്ഞു കിടക്കും. സാമ്പത്തിക, സാമൂഹിക അസമത്വം എങ്ങനെയാണ് ഒരു ജനതയുടെ മേൽ വന്ന് പതിക്കുന്നത് എന്ന് ഈ നോവൽ ഓർമ്മപ്പെടുത്തുന്നു. സ്വർഗ്ഗം എവിടെയെന്ന അന്വേഷണത്തിന്റെ അനന്തയാത്രയാണീ നോവൽ.Write a review on this book!. Write Your Review about പറുദീസ Other InformationThis book has been viewed by users 1905 times