Book Name in English : Paaristhithika Sthreevaadavum Keraleeya Manavikathayum
മാറുന്ന നമ്മുടെ പരിസ്ഥിതിയോടും അതിനോടുള്ള കാവ്യാത്മക പ്രതികരണങ്ങളെക്കുറിച്ചും ഇക്കോഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്നുള്ള ഒരു പരിശോധനയാണ് ഈ കൃതിയിൽ സൗമ്യ സി.എസ്. നടത്തിയിരിക്കുന്നത്. തന്റെ വാദങ്ങൾക്ക് ഉൾക്കരുത്ത് നൽകാനായി ഇക്കോഫെമിനിസ്റ്റുകളുടെ മൊത്തത്തിലും ഇന്ത്യയിലെ അറിയപ്പെടുന്ന ഇക്കോഫെമിനിസ്റ്റായ വന്ദന ശിവയുടെ പ്രത്യേകിച്ചും സ്വീകരിക്കുന്ന നിലപാടുകളുടെ സൂക്ഷ്മപരിശോധന കൂടി ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലും ഇത്തരം സങ്കല്പങ്ങളുടെ സ്വാധീനം പല കാവ്യാത്മക പ്രതികരണങ്ങളിൽ ഉണ്ടായിരുന്നതായി സൗമ്യ ചൂണ്ടികാണിക്കുന്നുമുണ്ട്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തെ സംബന്ധിച്ച സ്വാഭാവിക പ്രതികരണങ്ങൾ കൂടാതെ ഇത്തരം വിവാദങ്ങളോടുള്ള രാഷ്ട്രീയമായ പ്രതികരണവും കേരളത്തിലെ കവികളിൽ കാണാം. ഇവയെക്കുറിച്ചെല്ലാം സൂക്ഷ്മമായ പരിശോധന നടത്താൻ സൗമ്യ സി.എസ്. ശ്രമിച്ചത് സ്വാഗതാർഹമാണ്.Write a review on this book!. Write Your Review about പാരിസ്ഥിതിക സ്ത്രീവാദവും കേരളീയ മാനവികതയും Other InformationThis book has been viewed by users 1024 times