Book Name in English : Palayamkodan
സാമൂഹികബോധത്തിൻ്റെ വികലമായ കാഴ്‌ചപ്പാടുകൾക്കെതിരെ ഒളിപ്പിച്ചുവെച്ച ചോദ്യശരങ്ങളുമായി വികസിക്കുന്ന കഥാപരിസരങ്ങൾ! ഗ്രാമീണജീവിതത്തിൻ്റെ നനുത്ത ഓർമ്മകളിലേക്കും ചില സമരജീവിതത്തിലേക്കും ഈ കഥകൾ വായനക്കാരെ കുട്ടിക്കൊണ്ടുപോകുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പുള്ള കഥകളും ചാത്തന്റെ ജീവിതവും ആവിഷ്‌കരിക്കുന്ന കഥാകാരൻ ചില നിഗമനങ്ങളിലേക്ക് എത്തുമ്പോൾ, അവയും കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ചില്ലറ സമരം, ചാത്തൻ ജീവിച്ചിരിക്കുന്നു. ചിത്രമില്ലാത്ത ചുമരുകൾ, വാടകവീട്ടിലെ തൂങ്ങിമരണം, മതപഞ്ചായത്ത്, ഒരു കൊത്തുപൊറോട്ടക്കഥ, കുരങ്ങ് വിപ്ലവം തുടങ്ങിയ കഥകളിലൂടെ അനുഭവങ്ങളിലേക്കും അനുഭവങ്ങളിൽനിന്ന് കഥകളിലേക്കും പടരുന്ന വായനാസഞ്ചാരംWrite a review on this book!. Write Your Review about പാളയംകോടൻ Other InformationThis book has been viewed by users 58 times