Book Name in English : Parswajeevitham
മനുഷ്യബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവിചാരിതമായി വന്നുചേരുന്ന സംഘർഷങ്ങളുമൊക്കെയാണ് ഇതിലെ കഥകളുടെ പ്രമേയം. സ്വന്തം ഭാഗധേയങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കുന്ന വ്യക്തികളുടെ നിസ്സഹായതയ്‌ക്കൊപ്പം മറ്റുള്ളവരുടെ സ്വാർത്ഥ താൽപ്പര്യങ്ങളും അധികാരമോഹങ്ങളും കൂടി കഥകളിൽ പ്രമേയമാവുന്നുണ്ട്.
പ്രണയം, ഓർമ്മ എന്നീ പരിചിതമായ വികാരങ്ങൾ മിക്കകഥകളുടെയും അന്തർധാരയാണ്. വരികൾക്കിടയിലെ മൗനം കൂടി വാചാലമാവുന്ന തരത്തിലാണ് എല്ലാ കഥകളുടെയും രചന. അധികം സങ്കീർണ്ണതകളില്ലാത്ത ഈ കഥാഖ്യാനങ്ങൾ വായനക്കാർ ഇഷ്ടപ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം.Write a review on this book!. Write Your Review about പാർശ്വജീവിതം Other InformationThis book has been viewed by users 56 times