Book Name in English : Penkathakal
യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഇന്ത്യന്‍ പിതൃദായക്രമ സമൂഹത്തിനെതിരെ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ട് പടപൊരുതുന്ന പന്ത്രണ്ട് സ്ത്രീകഥാപാത്രങ്ങളെയാണ് ടാഗോര്‍ ഈ കഥകളില്‍ അവതരിപ്പിക്കുന്നത്. അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു വാഴുന്ന ഭാരതീയസമൂഹത്തില്‍ പാതിവ്രത്യസങ്കല്പം സ്ത്രീകള്‍ക്ക് തടവറയൊരുക്കുന്നതെങ്ങനെയെന്ന് ടാഗോര്‍ ഈ കഥാപാത്രങ്ങളിലൂടെ വിശദീകരിക്കുന്നു. ഈ പെണ്ണുങ്ങള്‍ക്ക് പ്രണയമുണ്ട്, കാമമുണ്ട്, ഒടുങ്ങാത്ത മനോബലമുണ്ട്, മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്. അടിച്ചമര്‍ത്തലിനെതിരെ സമരത്തിലേര്‍പ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തെ പ്രതിനിധീകരിക്കുന്ന ഈ പെണ്‍കഥകള്‍ നോബല്‍ സമ്മാന ജേതാവായ ടാഗോറിന്‍റെ ഫെമിനിസ്റ്റ് ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്.Write a review on this book!. Write Your Review about പെണ്‍കഥകള്‍ Other InformationThis book has been viewed by users 1200 times