Book Name in English : Perumthachan Dukhithananu
കോണ്‍ക്രീറ്റ് കൊടിമരങ്ങള്‍ പെരുന്തച്ചന്റെ^ കണ്ണുകള്‍ നിറക്കുമ്പോള്‍, അക്ഷരങ്ങള്‍ തകര്‍ത്താടിയ വീട്ടുമുറ്റത്ത് അച്ചാമ്മക്കുട്ടിയുടെ ജഡം കാണുമ്പോള്‍, കല്പകഞ്ചേരിമന.... കല്പക ചിക്കന്‍ സെന്ററായി മാറുമ്പോള്‍, നാറാണത്തു ഭ്രാന്തന്റെ ചങ്ങലക്കിലുക്കമുയരുമ്പോള് കാലത്തിന്റെ തിരനോട്ടം നാം കാണുന്നു; നമ്മുടെ ഹൃദയമിടിപ്പുകള്‍ക്ക് കനം വയ്ക്കുന്നു......കുടല്ലൂര്‍ അങ്ങാടിയിലൂടെ നടക്കുമ്പോള്‍ ഭ്രാന്തന് വേലായുധേട്ടനേയും ഈ സഞ്ചാരി ഓര്‍ക്കുന്നുണ്ട്. യാത്രയിലുടനീളംഅനാഥരായ അല്ലെങ്കില്‍ പൊളിച്ചുവിറ്റഎത്രയെത്ര ചരിത്ര സ്മാരകങ്ങള്‍! അനുഭൂതികളും ഉള്‍ക്കാഴ്ചകളും നിറഞ്ഞ ഒരു പ്രതലത്തിലൂടെയാണ് ഡോ രാജന് ചുങ്കത്തിന്റെ യാത്രകള്‍. ഓരോ യാത്രയിലും ഇളം കാറ്റു വീശുന്നുണ്ട് ; പൂക്കള്‍ വിരിയുന്നുണ്ട്; ആര്‍ദ്രമായ ജലസ്പര്‍ശവും ഈ യാത്രകള്‍ക്കുണ്ട്.Write a review on this book!. Write Your Review about പെരുന്തച്ചന് ദുഖിതനാണ് Other InformationThis book has been viewed by users 3052 times