Book Name in English : Post Human Loka Vicharangal
മനുഷ്യൻ മായുകയാണോ?പകരം വരുന്നതാര്?മനുഷ്യനന്തര ദർശനങ്ങൾ ലോകത്തെ പുതിയൊരു വഴിത്തിരിവിലേക്ക് എത്തിക്കുമ്പോൾ,ഈ ചരിത്രസംക്രമണത്തിന്റെ മാനങ്ങളെ അതിനുള്ളിലെ ആഗോളമൂലധന താല്പര്യങ്ങൾ ഇഴപിരിച്ചുകൊണ്ട്,കോവിഡ് മഹാമാരിയുടെ കൂടി സമകാലിക പശ്ചാത്തലത്തിൽ വിമർശനാത്മകമായി വിലയിരുത്തുന്ന പുസ്തകമാണിത് .പോസ്റ്റ് ഹ്യൂമൻ ചിന്തകളെ ഉൾകൊള്ളാൻ വായനക്കാരെ സജ്ജമാക്കുന്ന ഈ പുസ്തകം ,മേൽനിരീക്ഷണ മുതലാളിത്തം(surveilance capital )മൃത്യു രാഷ്ട്രീയം,ഹത്യാധികാരം,പോസ്‌തുമാണ് സിനിമ,സൈബോർഗിയൻ ശാസ്ത്രവും സൗന്ദര്യവാദവും നിർമിതബുദ്ധി,ഡിജിറ്റൽ വിഭജനം മാറുന്ന നിയോലിബറൽ യുക്തികൾ തുടങ്ങി മനുഷ്യനാന്തര വിചാരലോകത്തിന്റെ പാരികല്പനകളും അവ തമ്മിലുള്ള ബന്ധവും ആഴത്തിൽ പരിശോധിക്കുന്നു.നീതിയുടെയും വിമോചനത്തിന്റെയും പക്ഷത്തു എപ്പോഴും നിലകൊള്ളുന്ന ഒരു എഴുത്തുകാരന്റെ ഏറ്റവും പുതിയ സാംസ്‌കാരിക ദാർശനിക ചിന്തികളാണ് ഈ ഗ്രന്ഥം പങ്കുവയ്ക്കുന്നത്..Write a review on this book!. Write Your Review about പോസ്റ്റ് ഹ്യൂമന്‍ വിചാര ലോകങ്ങള്‍ Other InformationThis book has been viewed by users 1559 times