Book Name in English : Pramukthan
മനുഷ്യരാശിയുടെതന്നെ പരാജയചരിത്രവും അതിന്റെ തിക്ത നിവേദനവുമാണ് നിര്‍വ്വഹിക്കുന്നത് റഫീക്ക് അഹമ്മദിന്റെ ‘പ്രമുക്തന്‍’, ആറു ഹ്രസ്വഖണ്ഡങ്ങളിലൂടെ.’പോസ്റ്റ് ഹ്യൂമനിസ്റ്റ്’, ‘പോസ്റ്റ് ട്രൂത്ത്’ എന്നെല്ലാം സൈദ്ധാന്തികര്‍ പേരിടുന്ന മനുഷ്യാനന്തരകാലയളവിന്റെ കരാളമായ കാളിമയെയും ഗംഭീരനൈരാശ്യത്തെയും അത് ഐതിഹാസികമായി സംഗ്രഹിക്കുന്നു. മനുഷ്യരാശിയുടെ കുമ്പസാരവും കുറ്റബോധവുമാണത്; ഏകവചനമായി നിന്നുകൊണ്ട് ബഹുവചനപ്പെടുന്ന മനുഷ്യമനസ്സാക്ഷിയുടെ മഹാരോദനം.
-സജയ് കെ.വി.സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യര്‍ക്കു നല്‍കിയ കുറ്റത്തിന് സീയൂസ് ദേവന്റെ രോഷത്തിനിരയായി ശിക്ഷിക്കപ്പെട്ട പ്രൊമിത്യൂസിന്റെ കഥ. യവനപുരാണനായകനെന്നനിലയില്‍ മാത്രമല്ല, മനുഷ്യവംശത്തിനായുള്ള ശാശ്വതവും നിസ്വാര്‍ത്ഥവുമായ ത്യാഗത്തിന്റെ പ്രകാശകണമായും പ്രൊമിത്യൂസ് ഇതില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ബന്ധനസ്ഥനായ പ്രൊമിത്യൂസിന്റെ കഥ ആറു ഖണ്ഡങ്ങളിലൂടെ
അവതരിപ്പിക്കുന്ന സ്വഗതാഖ്യാനകാവ്യംWrite a review on this book!. Write Your Review about പ്രമുക്തൻ Other InformationThis book has been viewed by users 365 times